
മലപ്പുറം : കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. കുറ്റിപ്പുറം-തൃശൂര്‍ സംസ്ഥാന പാതയില്‍ പന്താവൂര്‍ പാലത്തിന് സമീപമാണ് ഇന്നലെ വൈകീട്ട് മൂന്നരയോടെ കാറും, ദമ്പതികള്‍ സഞ്ചരിച്ചിരുന്ന ബൈക്കും കൂട്ടിയിടിച്ച് അപകടമുണ്ടായത്.
അപകടത്തില്‍ കക്കിടിപ്പുറം കുന്നത്ത്പള്ളിക്ക് സമീപം താമസിക്കുന്നതും, ആലംകോട് സദര്‍ ഉസ്താദും, എസ് കെ ജെ എം നന്നമ്മുക്ക് റയ്ഞ്ച് വൈസ് പ്രസിഡണ്ടുമായ പുത്തന്‍വീട്ടില്‍ അബ്ദുല്‍റസാഖ്
(62) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ഭാര്യ സുബൈദ (52) ന് പരിക്കേല്‍ക്കുകയും ചെയ്തു.
മക്കള്‍:ജൗഹറ, ജാഫര്‍, ജുവൈരിയ, ജുമൈല, ജാരിയ.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




