Section

malabari-logo-mobile

തൊണ്ടിമുതലായി സൂക്ഷിച്ച കഞ്ചാവ് എലി നശിപ്പിച്ചെന്ന് പോലീസ്

HIGHLIGHTS : The police said that the rat destroyed the ganja kept as husks

റാഞ്ചി: തൊണ്ടിമുതലായി പിടിച്ചെടുത്ത 10 കിലോ കഞ്ചാവും ഭാംഗും എലികള്‍ നശിപ്പിച്ചെന്ന് പോലീസ് കോടതിയില്‍. ജാര്‍ഖണ്ഡിലെ ധന്‍ബാദ് പൊലീസാണ് ഇത്തരമൊരു വിചിത്രമായ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചത്. വെയര്‍ഹൗസില്‍ സൂക്ഷിച്ചിരുന്ന തൊണ്ടിമുതല്‍ മുഴുവനും എലികള്‍ തിന്നുതീര്‍ത്തെന്നാണ് പൊലീസ് പറയുന്നത്.

ലഹരിമരുന്ന് കൈവശം സൂക്ഷിച്ചതിന് 2018 ഡിസംബര്‍ 14നാണ് ശംഭു അഗര്‍വാള്‍ എന്ന വ്യക്തിയെയും മകനെയും പൊലീസ് അറസ്റ്റ് ചെയ്തത്. അന്ന് പിടിച്ചെടുത്തതാണ് കഞ്ചാവും ഭാംഗും. പ്രതികളുടെ വിചാരണ നടക്കുന്നതിനിടെയാണ് കഴിഞ്ഞ ദിവസം തൊണ്ടിമുതല്‍ ഹാജരാക്കാന്‍ കോടതി അന്വേഷണ ഉദ്യോഗസ്ഥനോട് ആവശ്യപ്പെട്ടത്. എന്നാല്‍, പറഞ്ഞ സമയത്ത് ഇത് ഹാജരാക്കാന്‍ പൊലീസിന് കഴിഞ്ഞില്ല. ഇതില്‍ കോടതി വിശദീകരണം തേടുകയും ചെയ്തു.

sameeksha-malabarinews

കോടതിയ്ക്ക് സമര്‍പ്പിച്ച വിശദീകരണ റിപ്പോര്‍ട്ടിലാണ് തൊണ്ടിമുതല്‍ മുഴുവനും എലി തിന്നെന്ന വിചിത്രവാദം പൊലീസ് ഉയര്‍ത്തിയത്. പൊലീസിന്റെ വാദം അംഗീകരിക്കാനാവില്ലെന്നും കേസ് കെട്ടിച്ചമച്ചതാണെന്ന് ഇതില്‍ നിന്ന് തന്നെ വ്യക്തമാണെന്നും പ്രതിഭാഗം ആരോപിച്ചു. സംഗതി വിവാദമായതോടെ ധന്‍ബാദ് പൊലീസ് സൂപ്രണ്ട് വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടുരി്കുകയാണ് .

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!