Section

malabari-logo-mobile

പേട്ടയിൽ നിന്ന് രണ്ടുവയസ്സുകാരിയെ കാണാതായ സംഭവത്തിൽ മാതാപിതാക്കളുടെ വിരലടയാളങ്ങൾ ശേഖരിച്ച്പൊലീസ്

HIGHLIGHTS : The police collected the fingerprints of the parents in the incident of missing two-year-old girl from Petta

തിരുവനന്തപുരം: പേട്ടയിൽ നിന്ന് രണ്ടുവയസ്സുകാരിയെ കാണാതായ സംഭവത്തിൽ മാതാപിതാക്കളുടെവിരലടയാളങ്ങൾ ശേഖരിച്ച് പൊലീസ്. മാതാപിതാക്കളുടെ പശ്ചാത്തലം കണ്ടെത്തുന്നതിന് വേണ്ടിയാണിത്. ഏതെങ്കിലും സംസ്ഥാനങ്ങളിൽ അവർക്കെതിരെ കേസുകൾ നിലനിൽക്കുന്നുണ്ടോ എന്ന് വിരലടയാളംഉപയോഗിച്ച് പരിശോധിക്കും.

രണ്ടുവയസ്സുള്ള കുഞ്ഞടക്കം നാല് മക്കളിൽ ആരെക്കുറിച്ചും രേഖകൾ സമർപ്പിക്കാൻ രക്ഷിതാക്കൾക്ക്കഴിയാതിരുന്നതോടെയാണ് പൊലീസ് കൂടുതൽ പരിശോധനകൾ നടത്താൻ തീരുമാനിച്ചത്. നേരത്തെ നടത്തിയഡിഎൻഎ പരിശോധനയുടെ ഫലം ഇന്നോ നാളെയോ ലഭിക്കും. രണ്ടുവയസ്സുകാരിയുടെ യഥാർത്ഥമാതാപിതാക്കൾ തന്നെയാണോ ഒപ്പമുള്ളത് എന്ന് സ്ഥിരീകരിക്കുന്നതിന് വേണ്ടിയാണിത്. ഫലം എത്രയും വേഗംനൽകണമെന്ന് ഫൊറൻസിക് ലാബിനോട് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

sameeksha-malabarinews

ഒപ്പം രക്ത പരിശോധനാ ഫലവും പ്രതീക്ഷിച്ചിരിക്കുകയാണ് പൊലീസ്. രക്തത്തിൽ മദ്യത്തിൻറെയോ മയക്കുന്നമറ്റെന്തിൻ്റെയെങ്കിലുമോ അംശമുണ്ടോ എന്നതാണ് പൊലീസ് പരിശോധിക്കുന്നത്. ഇതിനിടയിൽപ്രതിയെക്കുറിച്ചുള്ള പരിശോധനയും പൊലീസ് നടത്തുന്നുണ്ട്. നിലവിൽ പരിശോധിച്ച സിസിടിവി ദൃശ്യങ്ങളിൽനിന്ന് സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!