Section

malabari-logo-mobile

കുഞ്ഞനന്തന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച ഷാജിക്കെതിരെ നിയമനടപടി സ്വീകരിക്കും’; എം വിഗോവിന്ദന്‍

HIGHLIGHTS : Legal action will be taken against Shaji who accused Kunjananthan of mysteriousness in his death'; M V govindan

തിരുവനന്തപുരം: ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ 13-ാം പ്രതി പി കെ കുഞ്ഞനന്തന്റെ മരണത്തില്‍ ദുരൂഹതആരോപിച്ച മുസ്ലീം ലീഗ് നേതാവ് കെ എം ഷാജിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് സിപിഐഎംസംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ശുദ്ധ അസംബന്ധമാണ് ഷാജി വിളിച്ചു പറയുന്നത്. എന്തുതോന്നിയവാസവും വിളിച്ചുപറയാമെന്നാണ് അദ്ദേഹം ധരിച്ചിരിക്കുന്നത്. ഇക്കാര്യത്തില്‍ കുഞ്ഞനന്തന്റെ മകള്‍വ്യക്തമായ നിലപാട് തുറന്നുപറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

സിപിഐഎം നേതാവ് പി വി സത്യനാഥന്റെ കൊലപാതകത്തില്‍ സമഗ്രാന്വേഷണം നടത്തണമെന്നും എം വിഗോവിന്ദന്‍ ആവശ്യപ്പെട്ടു. കൊലപാതകത്തിന് പിന്നില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്നത് ഉള്‍പ്പടെഅന്വേഷിക്കണം. മൃഗീയമായ കൊലപാതകമാണ് നടന്നത്. ഇതിന് പിന്നിലുള്ള എല്ലാവരേയും നിയമത്തിന്മുന്നില്‍ കൊണ്ടുവരണം. ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് പാര്‍ട്ടി ആവശ്യപ്പെടുന്നത്. പൊലീസ്പിടികൂടിയ വ്യക്തിക്ക് പാര്‍ട്ടിയുമായി യാതൊരു ബന്ധവുമില്ല. മുന്‍പ് പാര്‍ട്ടി മെമ്പറായിരുന്ന ഇയാളെ ഒരുതരത്തിലും അംഗീകരിക്കാനാവാത്ത പ്രവണതകള്‍ കാട്ടിയതിനെ തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്ന്പുറത്താക്കുകയായിരുന്നു. പിന്നീട് ഗള്‍ഫിലേക്ക് പോയി തിരിച്ചുവന്നതിനുശേഷവും ഇയാള്‍ തെറ്റായനിലപാടുകള്‍ തുടര്‍ന്നു. ഇയാളുടെ ഫേസ്ബുക്ക് പോസ്റ്റുകളെല്ലാം പാര്‍ട്ടിക്ക് എതിരാണ്. കൊല്ലപ്പെട്ടസത്യനാഥനും ഇയാളും തമ്മില്‍ വ്യക്തിപരമായ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് പൊലീസ്അന്വേഷണത്തില്‍ വ്യക്തമാവുന്നതെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

sameeksha-malabarinews

ടി പി വധക്കേസിലെ ഹൈക്കോടതി വിധി സിപിഐഎം നിലപാട് ശരിവെക്കുന്നതാണ്. ഓര്‍ക്കാട്ടേരിയിലെപൂക്കടയില്‍ വെച്ച് പി മോഹനന്‍ ഉള്‍പ്പടെയുള്ള സിപിഐഎം നേതാക്കള്‍ ടി പി വധത്തില്‍ ഗൂഢാലോചനനടത്തിയെന്ന ആരോപണം വ്യാജമാണെന്നാണ് കോടതി കണ്ടെത്തിയത്. വ്യാജ ഗൂഢാലോചന കെട്ടിച്ചമച്ചഡിവൈഎസ്പി ഉള്‍പ്പടെയുള്ളവര്‍ വിചാരണ നേരിടണമെന്നും കോടതി വിധിച്ചിട്ടുണ്ട്. പാര്‍ട്ടിയെയുംനേതാക്കളെയും പ്രതികളാക്കിയാണ് യുഡിഎഫ് കൈകാര്യം ചെയ്തത്. കേസില്‍ പി മോഹനന്‍ഉള്‍പ്പെടെയുള്ളവരെ വര്‍ഷങ്ങളോളം ജയിലിലടച്ചു. എന്നാല്‍ കേസില്‍ ഒരു തരത്തിലും പങ്കില്ലെന്ന കൃത്യമായനിലപാടാണ് പാര്‍ട്ടി സ്വീകരിച്ചത്.

ടി പി കൊലക്കേസില്‍ നേതാക്കളിലേക്ക് എത്താനുള്ള ഏക കണ്ണി കുഞ്ഞനന്തനാണെന്നും ഭക്ഷ്യ വിഷബാധഏറ്റാണ് കുഞ്ഞനന്തന്‍ മരിച്ചതെന്നുമായിരുന്നു കെ എം ഷാജിയുടെ ആരോപണം. കണ്ണൂരിലെ എല്ലാ രാഷ്ട്രീയകൊലപാതകങ്ങളിലും കൊന്നവര്‍ കൊല്ലപ്പെട്ടിട്ടുണ്ടന്നും കെ എം ഷാജി ആരോപിച്ചിരുന്നു. കൊണ്ടോട്ടിമുനിസിപ്പല്‍ മുസ്ലിം ലീഗ് പഞ്ചദിന ജനകീയ പ്രതികരണ യാത്ര സമാപന സമ്മേളനത്തില്‍സംസാരിക്കുകയായിരുന്നു കെ എം ഷാജി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!