Section

malabari-logo-mobile

ക്ലാസ് മുറിയില്‍ ഒരുക്കിയ പ്ലാനറ്റേറിയം വിദ്യാര്‍ത്ഥികള്‍ക്ക് നവ്യാനുഭവമായി

HIGHLIGHTS : The planetarium set up in the classroom was a new experience for the students

പരപ്പനങ്ങാടി: ക്ലാസ് മുറിയില്‍ ഒരുക്കിയ പ്ലാനറ്റേറിയം വിദ്യാര്‍ത്ഥികള്‍ക്ക് നവ്യാനുഭവമായി. പരപ്പനങ്ങാടി പുത്തരിക്കലിലെ പരപ്പനങ്ങാടി ഇംഗ്ലീഷ് മീഡിയം സ്‌കൂളിലാണ് വിദ്യാര്‍ത്ഥികള്‍ക്കായി താല്‍ക്കാലിക പ്ലാനറ്റേറിയം സജ്ജീകരിച്ചത്. തൃശൂര്‍ മിസ്റ്ററി ഡൂമിന്റെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. ഓരോ ക്ലാസിലെയും കുട്ടികള്‍ക്ക് അവരവരുടെ സിലബസിലധിഷ്ഠിതമായ വിനോദവും വിജ്ഞാനവും വിസ്മയക്കാഴ്ചയായി പകര്‍ന്ന് നല്‍കിയ പുതുമയാര്‍ന്ന ഈ സംരഭം സ്‌കൂളില്‍ രണ്ടാം തവണയാണ് സംഘടിപ്പിക്കുന്നത്.

എജ്യുക്കേഷണല്‍ കോംപ്ലക്‌സ് ആന്റ് ചാരിറ്റി സെന്റര്‍ ജനറല്‍ സെക്രട്ടറി ഇ ഒ അബ്ദുല്‍ ഹമീദ് പരിപാടി ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് പി കെ ഫിറോസ് അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പാള്‍ എം ബി ബീന, അഡ്മിനിസ്‌ട്രേറ്റര്‍ മന്‍സൂറലി ചെമ്മാട്, ജയകൃഷ്ണന്‍, ശ്യാം ലാല്‍, മിസ്റ്ററി ഡൂം പ്രതിനിധി പി ടി മുഹമ്മദ് റിയാസ് പ്രസംഗിച്ചു.

sameeksha-malabarinews

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!