Section

malabari-logo-mobile

കരിപ്പൂരില്‍ ലാന്റിംഗിനിടെ വിമാനം തകര്‍ന്നു

HIGHLIGHTS : The plane crashed during landing at Karipur കരിപ്പൂരില്‍ ലാന്റിംഗിനിടെ വിമാനം തകര്‍ന്നു

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി അപകടം. അപകടത്തില്‍ പൈലറ്റ് ഉള്‍പ്പെടെ രണ്ടുപേര്‍ മരിച്ചതായാണ് വിവരം. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ ആശുപ്ത്രികളിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്.

കോഴിക്കോട് മലപ്പുറം ജില്ലകളിലെ വിവിധ ഇടങ്ങളില്‍ നിന്ന് ആംബുലന്‍സുകള്‍ കരിപ്പൂരിലേക്ക് എത്തികൊണ്ടിരിക്കുകയാണ്. നിരവധി പേരെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് എത്തിച്ചിട്ടുണ്ട്.

sameeksha-malabarinews

വിമാനത്തിന്റെ മുന്‍ഭാഗത്ത ഇരുന്നവര്‍ക്കാണ് കൂടുതല്‍ അപകടമുണ്ടായിരിക്കുന്നത്. മരണസംഖ്യ ഇനിയുമുയരും

ആദ്യഘട്ടത്തില്‍ കുണ്ടോട്ടിയിലെ റിലീഫ് ആശുപത്രിയിലേക്കാണ് ആദ്യം യാത്രക്കാരെ എത്തിച്ചത്. പിന്നീട് കോഴിക്കോട്ടേക്കും മഞ്ചേരിയിലേക്കും പരിക്കറ്റവരെ മാറ്റുകയായിരുന്നു

ദുബായില്‍ നിന്ന് കരിപ്പൂരിലേക്ക് എത്തിയ 1344 എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് അപകടത്തില്‍പ്പെട്ടത്. ക്രൂവടക്കം 191 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. 7.38 ഓടെയാണ് വിമാനം ലാന്റ് ചെയ്തത്.

വിമാനാപകടം: അടിയന്തര നടപടികൾ സ്വീകരിക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം
കരിപ്പൂർ വിമാനാപകടത്തിൽ  അടിയന്തര രക്ഷാനടപടികൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകി. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എസി മൊയ്തീനോട് അടിയന്തരമായി സംഭവസ്ഥലത്തെത്തി രക്ഷാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാനും മുഖ്യമന്ത്രി നിർദ്ദേശിച്ചു.
ഐ ജി യുടെ നേതൃത്വത്തിലുള്ള പോലീസും രണ്ട് ജില്ലകളിലെ ഫയർ ആൻഡ് റെസ്‌ക്യൂ ടീമും
രക്ഷാപ്രവർത്തനങ്ങളിൽ പങ്കാളിയായിട്ടുണ്ട്.    ആവശ്യമായ ആരോഗ്യ സംവിധാനവും സജ്ജമാക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. ദുരന്തനിവാരണത്തിന് സംസ്ഥാന സർക്കാരിന്റെ  എല്ലാ സംവിധാനങ്ങളും ഉപയോഗിക്കണമെന്ന് നിർദ്ദേശിച്ചു.

കൺട്രോൾ റൂം പ്രവർത്തനമാരംഭിച്ചു
കരിപ്പൂർ എയർപോർട്ടിൽ വിമാനം റൺവെയിൽ നിന്ന് തെന്നിമാറിയതിനെത്തുടർന്നുള്ള അപകടവുമായി ബന്ധപ്പെട്ട  വിവരങ്ങൾക്ക്
എയർപോർട്ടിൽ കൺട്രോൾ റൂം തുറന്നു. ഫോൺ 04832719493

വിമാനാപകടം: പ്രധാനമന്ത്രി മുഖ്യമന്ത്രിയുമായി ടെലിഫോണിൽ സംസാരിച്ചു
പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രി പിണറായി വിജയനുമായി കരിപ്പൂർ വിമാനാപകടം സംബന്ധിച്ച കാര്യങ്ങൾ ടെലിഫോണിൽ സംസാരിച്ചു. കോഴിക്കോട്, മലപ്പുറം ജില്ലാ കലക്ടർമാർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥ സംഘവും ഐ ജി അശോക് യാദവും എയർപോർട്ടിൽ എത്തി രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പ്രധാനമന്ത്രിയെ അറിയിച്ചു.
പരിക്കേറ്റവർക്ക് ചികിത്സ നൽകാനും മറ്റെല്ലാ സൗകര്യങ്ങളും ഏർപ്പെടുത്താനും സംസ്ഥാന ഗവൺമെന്റ് നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പ്രധാനമന്ത്രിയെ അറിയിച്ചു. കേന്ദ്ര സർക്കാരിന്റെ എല്ലാ സഹായങ്ങളും പ്രധാനമന്ത്രി വാഗ്ദാനം ചെയ്തു. അടിയന്തര സാഹചര്യം നേരിടാൻ സംസ്ഥാന സർക്കാരിന്റെ സർവ്വ സംവിധാനങ്ങളും ഉപയോഗിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!