കോഴിക്കോട് : കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഉണ്ടായ വിമാനദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 14 ആയി. വിമാനത്തിന്റെ പൈലറ്റ് ദീപക് വി സാഡയും പൈലറ്റ് അഖിലേഷ് എന്നവര്‍ മരിച്ചു.പതിനഞ്ചിലധികം പേരുടെ പരിക്ക് ഗുരുതരമാണ്
കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച 6 പേര്‍ മരിച്ചു കോഴിക്കോട് മിംസ്, ബേബി മെമ്മേറിയില്‍ ആശുപത്രികളില്‍ പ്രവേശിപ്പിച്ച രണ്ട് പേര്‍ വീതം, ഫറോക്ക് ചുങ്കം ക്രസന്റ് ആശുപത്രിയില്‍ ഒരാള്‍, റീലീഫ് ആശുപത്രിയില്‍ രണ്ട് പേരുടെ മൃതദേഹവുമുണ്ടെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.
മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത് 14 പേരേയാണ്. ഇതില്‍ ആറാള്‍ക്ക് സാരാമായി പരിക്കേറ്റിട്ടുണ്ട്. മൂന്ന് പേരെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയമാക്കി.
അപകടം നടക്കുമ്പോള്‍ കനത്ത മഴയുണ്ടായിരുന്നു. വിമാനം ലാന്റിങ്ങിനിടെ തെന്നിമാറി കൊണ്ടോട്ടി കൊളപ്പുറം റോഡില്‍ മേലങ്ങാടി വഴിയുള്ള ക്രോസ്‌ബെല്‍റ്റ് ഭാഗത്തേക്ക് വീഴുകയായിരുന്നു.
കനത്ത മഴ മൂലം റണ്‍വേ കാണുന്നില്ലെന്ന് പൈലറ്റ് ലാന്റിങ്ങ് ശ്രമിക്കുന്നതിനിടെ പറഞ്ഞതായും റിപ്പോര്‍ട്ടുണ്ട്




