Section

malabari-logo-mobile

കരിപ്പൂര്‍ വിമാനാപകടം: മരണസംഖ്യ 17 ആയി: പതിനഞ്ചിലധികം പേരുടെ നില ഗുരുതരം

HIGHLIGHTS : കരിപ്പൂര്‍ : കരിപ്പൂര്‍ വിമാനാപകടത്തില്‍ മരണസംഖ്യ ഉയരുന്നു. പൈലറ്റും സഹ പൈലറ്റുമടക്കം 17 പേര്‍ മരിച്ചെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. 15 പേരുടെ...

കരിപ്പൂര്‍ : കരിപ്പൂര്‍ വിമാനാപകടത്തില്‍ മരണസംഖ്യ ഉയരുന്നു. പൈലറ്റും സഹ പൈലറ്റുമടക്കം 17 പേര്‍ മരിച്ചെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. 15 പേരുടെ നില അതീവഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്

മരിച്ചവരുടെ വിവരങ്ങള്‍
കോഴിക്കോട് മിംസ് ആശുപത്രിയില്‍
ക്യാപ്റ്റന്‍ ഡിവി സാഥേ, സഹപൈലറ്റ് അഖിലേഷ്
ദീപക്, അഖിലേഷ്, ഐമ
കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍
സഹീര്‍ സയ്യ്ദ് (38), തിരൂര്‍
മുഹമ്മദ് റിയാസ് (23) പാലക്കാട്
45 വയസ്സുള്ള സത്രീ
55 വയസ്സുള്ള സ്ത്രീ
ഒന്നര വയസ്സുള്ള കുഞ്ഞ്
ബേബി മെമ്മോറിയില്‍ ആശുപത്രിയില്‍ മരിച്ചവര്‍
ഷറഫുദ്ദിന്‍(35) കോഴിക്കോട് പിലാശ്ശേരി
രാജീവന്‍ (61) കോഴിക്കോട് ബാലുശ്ശേരി
ഫറോക്ക് ചുങ്കം ക്രസന്റ് ആശുപത്രി
1. ആളെ തിരിച്ചറിഞ്ഞിട്ടില്ല
കുണ്ടോട്ടി റിലീഫ് ആശുപത്രി
രണ്ട് സ്ത്രീകള്‍
മഞ്ചേരി മെഡിക്കല്‍ കോളേജ്
ഒരു സ്ത്രീ.

sameeksha-malabarinews

കൊ്‌ണ്ടോട്ടി മേഴ്‌സി ആശുപത്രിയി ഒരു സ്ത്രീ

മലപ്പുറം ,കോഴിക്കോട് ജില്ലകളിലെ 13 ആശുപത്രികളായിട്ടാണ് പരിക്കേറ്റവരെ പ്രവേശിപ്പിച്ചിരിക്കുന്നത്

രക്ഷാപ്രവര്‍ത്തനം ഏറെക്കുറെ പൂര്‍ത്തിയായിട്ടുണ്ടെന്ന് ജില്ലാ കലക്ടര്‍ കെ.ഗോപാലകൃഷ്ണന്‍ അറിയിച്ചു. ദുബായിയില്‍ നിന്ന് അവിടത്തെ പ്രാദേശിക സമയം രണ്ട് മണിക്ക് പുറപ്പെട്ട് ഇവിടെ വൈകിട്ട് 7.27 ന് എത്തേണ്ടിയിരുന്നത്.

എയര്‍പോര്‍ട്ട് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിച്ചു

കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ വിമാനം റണ്‍വെയില്‍ നിന്ന് തെന്നിമാറിയതിനെത്തുര്‍െന്നുള്ള അപകടവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്ക് 0483 2719493, 2719321, 2719318, 2713020, 8330052468 എന്നീ നമ്പറുകളിലും ബന്ധപ്പെടാം.

എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് അപകടം. യു.എ.ഇ ഹെല്‍പ്പ്‌ലൈന്‍ നമ്പര്‍

ദുബയില്‍ നിന്നും പുറപ്പെട്ട് കോഴിക്കോട് വിമാനത്താവളത്തില്‍ അപകടത്തില്‍ പെട്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് യാത്രക്കാരുടെ യുഎഇയിലുള്ള ബന്ധുക്കള്‍ എമര്‍ജന്‍സി നമ്പറില്‍ ബന്ധപ്പെടണമെന്ന് ദുബയ് ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു. 056 5463903, 054 3090572, 054 3090572, 054 3090575 എന്നീ നമ്പറുകളിലാണ് ബന്ധപ്പെടേണ്ടത്. ദുബയില്‍ നിന്നും പുറപ്പെട്ട വിമാനത്തില്‍ 10 കുട്ടികളടക്കം 184 യാത്രക്കാരും 7 വിമാന ജീവനക്കാരുമായിരുന്നു ഉണ്ടായിരുന്നത്. ഐഎക്‌സ 134 വിമാനമാണ് അപകടത്തില്‍ പെട്ടത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!