അവസാനയാത്രക്ക് മുന്‍പെ പാവങ്ങള്‍ക്ക് ഭക്ഷണം കൊടുക്കാന്‍ പണം ഏല്‍പ്പിച്ചിരുന്നു… കരിപ്പൂര്‍ അപകടത്തില്‍ മരിച്ച ഷറഫുവിനെ കുറിച്ച് സുഹൃത്തിന്റെ വേദന നിറഞ്ഞ കുറിപ്പ്

ദുബൈ : വെള്ളിയാഴ്ച രാത്രിയില്‍ കരിപ്പൂരിലുണ്ടായ വിമാനാപകടത്തില്‍ മരിച്ച  ഷറഫു പിലാശേരിയുടെ യാത്രക്കു തൊട്ടുമുമ്പുള്ള നിമിഷങ്ങള്‍ വേദനയോടെ പങ്കുവെച്ച് സുഹൃത്ത് ഷാഫി പറക്കുളം. തന്റെ ഫേസ് ബുക്ക് പേജിലാണ് ഷറഫു തന്നെ കാണാന്‍ വന്നിരുന്നവെന്നും ഈ സമയത്ത് പാവപ്പെട്ടവര്‍ക്ക് ഭക്ഷണം നല്‍കാന്‍ ഒരു തുക ഏല്‍പ്പിച്ചാണ് തന്റെ കൂട്ടുകാരന്‍ ഷറഫു പോയതെന്ന് പോസ്റ്റില്‍ പറയുന്നു. എന്നത്തേക്കാളും ഇന്നൊരു പ്രത്യേക ടെന്‍ഷന്‍ തോന്നുവെന്നും പറഞ്ഞു കരഞ്ഞുവെന്ന് ഷാഫി ഓര്‍ക്കുന്നു ഏറെ വികാരനിര്‍ഭയനായാണ് ഷാഫി ഈ പോസ്റ്റ് ഇട്ടിരിക്കുന്നത്

ഷാഫി പറക്കുളത്തിന്റെ ഫെയ്‌സ്ബുക്ക് പോസ്‌ററിന്റെ പൂര്‍ണ്ണരൂപം

ഇന്നത്തെ ഫ്‌ലൈറ്റ് അപകടത്തില്‍ മരണപ്പെട്ട വാര്‍ത്ത വളരെ വേദനയോടെയാണ് കേട്ടത്.. ????
നാട്ടിലേക്ക് പുറപ്പെടും മുമ്പ് യാത്ര പറയാന്‍ എന്റെ ഹോട്ടലില്‍ വന്നിരുന്നു.. ??
എന്തോ എന്നത്തേക്കാളും ഇന്നൊരു പ്രത്യേക ടെന്‍ഷന്‍ തോന്നുന്നു എന്നൊക്കെ പറഞ്ഞു കരഞ്ഞു..
എന്തോ ഒരപകടം മുന്‍കൂട്ടി കണ്ടപോലെ.. ??
പോകുന്ന സമയത്ത് പാവപ്പെട്ടവര്‍ക്ക് ഭക്ഷണം കൊടുക്കണം എന്ന് പറഞ്ഞിട്ട് ഒരു സംഖ്യ എന്നെ ഏല്പിച്ചിട്ടാണ് അവന്‍ പോയത്.. ??
കൊറോണ സമയത്തും ഷറഫു പാവങ്ങള്‍ക്ക് ഭക്ഷണം കൊടുക്കാന്‍ പൈസ ഏല്‍പ്പിച്ചിരുന്നു…
ഒരു വലിയ പുണ്യം ചെയ്തിട്ടാണ് ഷറഫു യാത്രയായത്.. ??
അള്ളാഹു എന്റെ സുഹൃത്തിന്റെ സ്വദഖ സ്വീകരിക്കട്ടെ, അതിന്റെ പുണ്യം അള്ളാഹു അവന്റെ ഖബറിലേക്ക് എത്തിക്കട്ടെ..
ആമീന്‍ യാ റബ്ബല്‍ ആലമീന്‍ ??????
ഷാഫി പറക്കുളം.

Share news
error: Content is protected !!
Scroll to Top