ബാലുശേരി: ഫ്രീലാന്‍സ് ഫോട്ടോഗ്രാഫര്‍ പാറക്കെട്ടില്‍ നിന്നും വീണുമരിച്ചു. റിട്ട. ടൂറിസം ഡെപ്യൂട്ടി ഡയരക്ടര്‍ ബാലുശേരി പുത്തൂര്‍വട്ടം കിണറുള്ളതില്‍ ഭാസ്‌കരന്റെ മകന്‍ രാഹുല്‍ (32) ആണ് മരിച്ചത്.
നമ്പികുളം വിനോദസഞ്ചാരകേന്ദ്രത്തിലെ മത്തന്‍കൊക്ക വ്യൂ പോയിന്റിലാണ് അപകടം. സുഹൃത്തിനോടൊപ്പം വെള്ളിയാഴ്ചയാണ് രാഹുല്‍ ഫോട്ടോകളെടുക്കാന്‍ ഇവിടെ എത്തിയത്. ശനിയാഴ്ച രാവിലെ സുഹൃത്ത് രാഹുലിന്റെ വീട്ടിലെത്തി കാണാതായ വിവരം വീട്ടുകാരെ അറിയിക്കുകയായിരുന്നു. ശനിയാഴ്ച നടത്തിയ തിരച്ചിലിലാണ് മൃതദേഹം 120 അടിയോളം താഴ്ചയില്‍ കണ്ടെത്തിയത്.
രാഹുല്‍ മികച്ച വെബ് ഡിസൈനര്‍ കൂടിയാണ്. പേരാമ്പ്രയില്‍നിന്നും ഫയര്‍ഫോഴ്സും കൂരാച്ചുണ്ട് പൊലീസും സ്ഥലത്തെത്തിയാണ് മൃതദേഹം പുറത്തേക്കെത്തിച്ചത്. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം പോസ്റ്റ്മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അമ്മ: ഇന്ദിര. സഹോദരന്‍ മിഥുന്‍ പോര്‍ച്ചുഗലില്‍ നിന്നെത്തിയ ശേഷം സംസ്‌കാരം നടക്കും.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു



