മലപ്പുറം: കൊണ്ടോട്ടിയില്‍ അതിഥി തൊഴിലാളി മരിച്ച സംഭവം ആള്‍കൂട്ട മര്‍ദ്ദനത്തെ തുടര്‍ന്നെന്ന് സൂചന. ബിഹാര്‍ സ്വദേശി രാജേഷ് മന്‍ജി (36) ആണ് മരിച്ചത്.
സംഭവത്തില്‍ എട്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നല പുലര്‍ച്ചെ കിഴിശ്ശേരിയിലാണ് അതിഥിത്തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
രാജേഷ് മോഷണത്തിനെത്തിയപ്പോള്‍ മര്‍ദ്ദിക്കുകയായിരുന്നുവെന്ന് പ്രതികള്‍ മൊഴി നല്‍കി. കൈ പിന്നില്‍ക്കെട്ടി രണ്ട് മണിക്കൂറോളം മര്‍ദ്ദിച്ചതായി പ്രതികള്‍ മൊഴി നല്‍കിയതായി പൊലീസ് പറഞ്ഞു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




