HIGHLIGHTS : The person who insulted Edavela Babu through social media was arrested
കൊച്ചി: നടനും ‘അമ്മ’ ജനറല്‍ സെക്രട്ടറിയുമായ ഇടവേള ബാബുവിനെ സാമൂഹിക മാധ്യമത്തിലൂടെ അധിക്ഷേപിച്ചയാള്‍ പിടിയില്‍. തിരുവനന്തപുരം സ്വദേശി കൃഷ്ണപ്രസാദ്(59) ആണ് പിടിയിലായത്.
വ്‌ളോഗറായ ഇയാളെ കക്കനാട് സൈബര്‍ പോലീസാണ് അറസ്റ്റ് ചെയ്തത്. നാല് ദിവസം മുമ്പാണ് ഇന്‍സ്റ്റഗ്രാം വഴി നടന്‍ ഇടവേള ബാബുവിനെ അസഭ്യം പറഞ്ഞുകൊണ്ട് വീഡിയോ പങ്കുവെച്ചത്.

തന്നെയും താരസംഘടനയായ അമ്മയെയും അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ വീഡിയോ പ്രസിദ്ധീകരിച്ചെന്ന്കാട്ടി ഇടവേള ബാബുവിന്റെ പരാതിയിലാണ് നടപടി.