കൊച്ചി: പാലാരിവട്ടം പാലം പൊളിക്കല്‍ തുടങ്ങി. ഇന്ന് രാവിലെ 9 മണിയോടെയാണ് നടപടികള്‍ ആരംഭിച്ചത്. ടാര്‍ കട്ടിങ് ഉള്‍പ്പെടെയുള്ള പ്രാഥമിക ജോലികളാണ് ഇന്നാരംഭിച്ചത്. ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് ഇ ശ്രീധരന്റെ മേല്‍നോട്ടത്തിലാണ് മേല്‍പ്പാലത്തിന്റെ പുനര്‍നിര്‍മ്മാണം. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിക്കാണ് കരാര്‍.
നവീകരണ പ്രവൃത്തിക്കിടെ അവശിഷ്ടങ്ങള്‍ തെറിച്ച് റോഡിലേക്ക് വീഴാതിരിക്കാനുള്ള കമ്പിവല കെട്ടുന്ന പണിയും ഇന്ന് ആരംഭിക്കും. മറ്റന്നാള്‍ മുതല്‍ ഗര്‍ഡറുകള്‍ പൊളിച്ചു തുടങ്ങും. പാലത്തിന്റെ ഇരുവശത്തു കൂടിയുള്ള ഗതാഗതം നിയന്ത്രിക്കില്ല. എന്നാല്‍ മറ്റന്നാള്‍ മുതല്‍ അണ്ടര്‍ പാസ് വഴിയുള്ള ക്രോസിങ് അനുവദിക്കില്ല.
എട്ടുമാസം കൊണ്ട് പാലാരിവട്ടം പാലത്തിന്റെ പുനര്‍പ്രവൃത്തി പൂര്‍ത്തിയാക്കാം എന്നാണ് വിലയിരുത്തല്‍.




