
മലപ്പുറം: മഞ്ചേരിയില്‍ ചികിത്സ കിട്ടാതെ ഇരട്ടക്കുട്ടികള്‍ മരിച്ച സംഭവത്തില്‍ വീഴ്ചപറ്റിയിട്ടുണ്ടെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി കെ കെ ശൈലജ ടീച്ചര്‍.
സംഭവത്തില്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് വീഴ്ച്ച പറ്റിയിട്ടുണ്ടോ എന്ന് വിശദമായി പരിശോധിത്തുമെന്നും വീഴ്ച പറ്റിയെന്ന് ബോധ്യപ്പെട്ടാല്‍ ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
കോവിഡ് മുക്തയായിട്ടും ചികിത്സനിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് മലപ്പുറം കീഴിശ്ശേരി സ്വദേശി എന്‍ സി ഷരീഫ്-ഷഹല ദമ്പതികളുടെ ഇരട്ടക്കുട്ടികളാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചത്.
സംഭവത്തില്‍ ശക്തമായ പ്രതിഷേധവുമായി മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് ഇന്നലെ എംഎസ്എഫും ഇന്ന് യൂത്ത് ലീഗും പ്രതിഷേധം നടത്തിയിരുന്നു.




