അക്ഷയ സെന്റര്‍ നടത്തിപ്പുകാരനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചു

HIGHLIGHTS : The operator of the Akshaya Center was kidnapped and beaten up

മുക്കം: കൊടിയത്തൂര്‍ പഞ്ചായത്തിലെ ചു ള്ളിക്കാപറമ്പ് അക്ഷയ സെന്റര്‍ നടത്തിപ്പുകാരനെ സ്ഥാപനത്തില്‍ നിന്ന് പിടിച്ചിറക്കി കൊണ്ടുപോയി മര്‍ദിച്ച് പരിക്കേല്‍പ്പിച്ചു. അക്ഷയ സെന്റര്‍ ഉടമ ആബിദിനെയാണ് ഒരു സംഘമാളുകള്‍ മര്‍ദിച്ചത്. സാരമായി പരിക്കേറ്റ ആബിദ് അരീക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

വധശ്രമം, തട്ടി ക്കൊണ്ടുപോകല്‍ ഉള്‍പ്പെടെയുള്ള കുറ്റം ചുമത്തി മുക്കം പൊലീസ് കേസെടുത്തു. പ്രതികളെക്കുറിച്ച് സൂചന ലഭിച്ചതായും ഉടന്‍ പിടിയിലാവുമെന്നും പൊലീസ് അറിയിച്ചു.

sameeksha-malabarinews

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!