Section

malabari-logo-mobile

നവദമ്പതികെ വീട്ടില്‍ കയറി വെട്ടിക്കൊന്നു;ക്രൂരത വിവാഹം കഴിഞ്ഞ് മൂന്നാം ദിസം

HIGHLIGHTS : The newlyweds were hacked to death in their house

തൂത്തുക്കുടി: വീട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് വിവാഹിതരായ ദമ്പതികളെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തി. മാരിസെല്‍വം (24), കാര്‍ത്തിക (20) എന്നിവരാണ് മരിച്ചത്. അഞ്ചംഗ സംഘം വീട്ടില്‍ അതിക്രമിച്ചു കയറി ദമ്പതികളെ കൊലപ്പെടുത്തുകയായിരുന്നു. വ്യാഴാഴ്ച തമിഴ്നാട്ടിലെ തൂത്തുക്കുടിയിലാണ് സംഭവം. ദുരഭിമാനക്കൊലയാണെന്നാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ രണ്ട് വര്‍ഷമായി ഇവര്‍ പ്രണയത്തിലായിരുന്നു. കഴിഞ്ഞ ഒക്ടോബര്‍ 31നായിരുന്നു ഇവരുടെ വിവാഹം. അതിനുശേഷം മുരുഗേശന്‍ നഗറില്‍ ഒരുമിച്ചായിരുന്നു താമസം. ഷിപ്പിംഗ് കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നു മാരിസെല്‍വം. ഗ്രാമത്തിലെ ഒരു ക്ഷേത്രത്തില്‍ വച്ച് അവര്‍ വിവാഹിതരായി, ദമ്പതികള്‍ അവരുടെ വിവാഹം ഔപചാരികമാക്കാന്‍ പ്രാദേശിക വനിതാ പോലീസ് സ്റ്റേഷനെയും സമീപിച്ചു.

sameeksha-malabarinews

വ്യാഴാഴ്ച വൈകിട്ട് ആറോടെ ദമ്പതികളുടെ വീട്ടില്‍ അതിക്രമിച്ചു കയറിയ അഞ്ചംഗ സംഘം വെട്ടിക്കൊലപ്പെടുത്തിയ ശേഷം രക്ഷപ്പെട്ടു. ദമ്പതികളുടെ കൊലപാതകത്തെക്കുറിച്ച് വിവരം ലഭിച്ചയുടന്‍ പോലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി തൂത്തുക്കുടി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. രണ്ട് മോട്ടോര്‍ ബൈക്കുകളിലായി ദമ്പതികളുടെ വീട്ടിലെത്തിയ ആറ് പേര്‍ കൊലപാതകത്തില്‍ പങ്കെടുത്തതായി പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ജില്ലാ പോലീസ് സൂപ്രണ്ട് ബാലാജി, റൂറല്‍ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് സുരേഷ് എന്നിവര്‍ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. പ്രതികളെ പിടികൂടാന്‍ മൂന്ന് പ്രത്യേക സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. കാര്‍ത്തികയുടെ ബന്ധുക്കളാണ് കൊലപാതകം നടത്തിയതെന്നാണ് പോലീസിന്റെ നിഗമനം.

കൊല്ലപ്പെട്ട മാരിസെല്‍വവും കാര്‍ത്തികയും പിന്നാക്ക സമുദായമായ തേവര്‍ സമുദായത്തില്‍പ്പെട്ടവരാണ്. കോവില്‍പട്ടി സ്വദേശികളായ മാരിസെല്‍വവും കുടുംബവും അടുത്തിടെ മുരുകേശന്‍ നഗറിലേക്ക് താമസം മാറിയിരുന്നു. കാര്‍ത്തിക ഒരു സമ്പന്ന കുടുംബത്തില്‍ നിന്നുള്ളയാളാണ്, മാരിസെല്‍വം സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബത്തില്‍ നിന്നുള്ളയാളാണ്.ഇതാണ് കാര്‍ത്തികയുടെ വീട്ടുകാര്‍ വിവാഹത്തെ എതിര്‍ക്കാന്‍ കാരണമെന്നാണ് വിവരം.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!