ഹൃദയാഘാതത്തെ തുടര്‍ന്ന് നവദമ്പതികള്‍ ആദ്യരാത്രിയില്‍ മരിച്ച നിലയില്‍

ഉത്തര്‍ പ്രദേശ്: വിവാഹം കഴിഞ്ഞ അടുത്ത ദിവസം നവദമ്പതികള്‍ മരിച്ച നിലയില്‍ കണ്ടെത്തി. മരണ കാരണം ഹൃദയാഘാതമാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. സംഭവത്തില്‍ ദുരൂഹതയേറുന്നു. വ്യാഴ്ച രാവിലെയാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉത്തര്‍ പ്രദേശിലെ ബഹ്‌റെയ്ച്ചി സ്വദേശികളായ പ്രതാപ് യാദവ് (24) ഭാര്യയായ പുഷ്പ(22)എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഒരേ ചിതയില്‍ തന്നെ ഇരുവരുടെയും സംസ്‌കാരവും നടത്തി. കേസ് അന്വേഷിക്കുന്ന കാസിയര്‍ഗഞ്ച് പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ രജ് നാഥ് സിംഗ് സംഭവുമായി ബന്ധപെട്ട അന്വേഷണങ്ങള്‍ നടന്നു കൊണ്ടിരിക്കുകയാണെന്ന് അറിയിച്ചു.

ഇരുവരുടെയും ആന്തരിക അവയവങ്ങള്‍ ഫോറെന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്ന് ബല്‍റാം പുര്‍ എസ് പി പ്രശാന്ത് വര്‍മ്മ അറിയിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top