ബി.ഇ.എം ഹൈസ്‌കൂള്‍ 1971-72 പൂര്‍വ വിദ്യാര്‍ഥി സംഗമം നടത്തി

പരപ്പനങ്ങാടി: ബി.ഇ.എം ഹൈസ്‌കൂള്‍ 1971-72 എസ്.എസ്.എല്‍.സി ബാച്ച് പൂര്‍വ വിദ്യാര്‍ഥി സംഗമം നടത്തി. ‘ഓര്‍മകള്‍ ബി.ഇ.എം ഹൈസ്‌കൂള്‍’ എന്ന പേരിലാണ് പ്രഥമ സംഗമം നടത്തിയത്.

അവശത അനുഭവിക്കുന്ന സഹപാഠികളെ സഹായിക്കുക, സ്‌കൂളിന്റെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിനായി സഹായം നല്‍കല്‍ എന്നീ തുടര്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി തീരുമാനിച്ചു.

എം സിദ്ധാര്‍ത്ഥന്‍ (കണ്‍വീനര്‍), ടി.എന്‍ രമണി (ജോ.കണ്‍വീനര്‍), ടി.പി കുഞ്ഞിക്കോയാമുട്ടി (ട്രഷറര്‍ ) എന്നിവരടങ്ങിയ 11അംഗ കമ്മിറ്റിയും രൂപീകരിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top