ഗോഡൗണിന് സമീപം നവജാതശിശുവിനെ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം : നവജാതശിശുവിനെ മരിച്ച നിലയിൽ കണ്ടെത്തി. വലിയതുറ പാലത്തിനടുത്തുള്ള ഗോഡൗണിന് സമീപം ആണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.

വെള്ളിയാഴ്ച വൈകിട്ടോടെ നാട്ടുകാരാണ് കുഞ്ഞിൻറെ മൃതദേഹം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത് . ഇവർ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തിൽ സ്ഥലത്തെത്തിയ പോലീസ് മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

സംഭവത്തിൽ വലിയതുറ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Share news
error: Content is protected !!
Scroll to Top