പീഡനശ്രമമെന്ന് മൊഴി; പെണ്‍കുട്ടികള്‍ക്കൊപ്പമുണ്ടായിരുന്ന യുവാക്കള്‍ക്കെതിരെ കേസെടുക്കും

കോഴിക്കോട് ; വെള്ളിമാടുകുന്ന് ചില്‍ഡ്രന്‍സ്‌ഹോമിലെ കുട്ടികളെ കാണാതായ സംഭവത്തില്‍ കസ്റ്റഡിയിലുള്ള രണ്ട് യുവാക്കള്‍ക്കെതിരെ പോലീസ് കേസെടുക്കും. യുവാക്കള്‍ മദ്യം നല്‍കിയെന്നും, പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നും പെണ്‍കുട്ടികളുടെ മൊഴി നല്‍കിയതിനെ തുടര്‍ന്നാണ് നടപടി. ജുവനൈല്‍ ജസ്റ്റിസ് ആക്ട്, പോക്‌സോ വകുപ്പുകള്‍ പ്രകരാമായിരിക്കും കേസ്.
മലപ്പുറം എടക്കര സ്വദേശികളാണ് യുവാക്കള്‍.

ബാലികമന്ദിരത്തിലെ അവസ്ഥകള്‍ മോശമായതിലാനാണ് പുറത്തുകടക്കാന്‍ ശ്രമിച്ചതെന്നും ഗോവയിലേക്ക് പോകാനായിരുന്നു പദ്ധതി എന്നും കുട്ടികള്‍ പറഞ്ഞു.

ചില്‍ഡ്രന്‍സ് ഹോമിലെ രക്ഷപ്പെട്ട കുട്ടികള്‍ എങ്ങിനെ ബംഗളൂരുവിലെത്തി? ആര്‍ക്കാണ് ഇവര്‍ക്ക് ആവിശ്യമായ പണം നല്‍കിയത്? പിടിയിലായ യുവാക്കളുമായി ഇവര്‍ക്കുള്ള ബന്ധമെന്ത്? എന്നീ കാര്യങ്ങളൊക്കെ പോലീസ് അന്വേഷിക്കുന്നുണ്ട്.

ബുധനാഴ്ച കാണാതായ പെണ്‍കുട്ടികളില്‍ രണ്ടുപേരെ കര്‍ണാടകിയില്‍ നിന്നും ബാക്കി നാലുപേരെ എടക്കരയില്‍ നിന്നുമാണ് കണ്ടെത്തിയത്. ഈ നാലുപേരും ബംഗളൂരുവില്‍ നിന്നും ഐലന്റ് എക്‌സപ്രസ്സില്‍ പാലക്കാട്ടെത്തി തുടര്‍ന്ന് എടക്കരിയിലേക്ക് ബസ്സിന് വരികയായിരുന്നു. ഇന്നലെ വൈകുന്നേരത്തോടെ ഇവരെ ചേവായൂര്‍ പോലീസ് സ്‌റ്റേഷനിലെത്തിച്ച ഇവരെ കോടതിയില്‍ ഹാജരാക്കി ജുവനൈല്‍ ഹോമിലെത്തിച്ചു.

ചില്‍ഡ്രന്‍സ് ഹോമില്‍ സുരക്ഷാ സംവിധാനം ഒരുക്കുന്നതില്‍ ബാലികാമന്ദിരം ഗുരതര അലംബാവം പുലര്‍ത്തിയെന്നാണ് ബാലക്ഷേമ സമിതിയുടെ വിലയിരുത്തല്‍.

Share news
error: Content is protected !!
Scroll to Top