വള്ളിക്കുന്ന്; ലെന്‍സ്‌ഫെഡ് തിരൂരങ്ങാടി ഏരിയ സമ്മേളനം സ്‌റ്റേറ്റ് പി.ആര്‍.ഒ ഡോ.യു.എ ഷബീര്‍ ഉദ്ഘാടനം ചെയ്തു.വള്ളിക്കുന്ന് സംഗീതഗ്രാമം റിസോര്‍ട്ടില്‍ വെച്ച് നടന്ന സമ്മേളനത്തില്‍ വള്ളിക്കുന്ന് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ പി.എം ശശികുമാര്‍ മാസ്റ്റര്‍ മുഖ്യാതിഥിയായി. എം.ശിഹാബ് മുഖ്യ പ്രഭാഷണം നടത്തി.
സംസ്ഥാന സമിതി അംഗങ്ങളായ കെ.മുഹമ്മദ് ഇഖ്ബാല്‍, സനില്‍ നടുവത്ത്, ജില്ല സമിതി അംഗങ്ങളായ മുഹമ്മദ് അമീര്‍ .കെ, ഇല്യാസ്.കെ.എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു.സലീം എം.കെ അനുശോചന പ്രമേയം അവതരിപ്പിച്ചു.ഏരിയ പ്രസിഡണ്ട് ഐ.മുഹമ്മദ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ സെക്രട്ടറി റിയാസ്.വി.എം സ്വാഗതവും ഹര്‍ഷല്‍ ടി.പി നന്ദിയും പറഞ്ഞു.
പുതിയ ഏരിയ ഭാരവാഹികളായി റിയാസ് വി.എം.പ്രസിഡണ്ട്, ഫൈസല്‍.പി.കെ, സലീം.എം.കെ (വൈസ് പ്രസിഡണ്ടുമാര്‍) ഹര്‍ഷല്‍ ടി.പി (സെക്രട്ടറി),
ഇല്യാസ്.കെ, ഷിബില്‍.പി (ജോ. സെക്രട്ടറിമാര്‍), അഷ്‌റഫ് കെ.പി (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു




