അഹമ്മദാബാദ്: ഗുജറാത്തിലെ സബര്‍കന്തയില്‍ നവജാത ശിശുവിനെ ജീവനോടെ കുഴിച്ചുമൂടി. ജോലിക്കെത്തിയ കര്‍ഷകര്‍ മണ്ണിലെ ഇളക്കം കണ്ട് പരിശോധിച്ചപ്പോഴാണ് ജീവനുള്ള കുഞ്ഞാണെന്ന് മനസിലായത്. കുഞ്ഞിനെ ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
ഇന്നലെ രാവിലെ ഒമ്പതരയോടെ കൃഷിയിടത്തില്‍ പണിക്കായി എത്തിയ കര്‍ഷകരാണ് മണ്ണിലെ ഇളക്കം ശ്രദ്ധിച്ചത്. കമ്പ് കൊണ്ട് മണ്ണ് നീക്കി നോക്കിയപ്പോള്‍ കുഞ്ഞിനെ കണ്ടെത്തി. ഹിതേന്ദ്ര സിന്‍ഹ എന്ന കര്‍ഷകനാണ് കുഞ്ഞിനെ കണ്ടെത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കുഞ്ഞിനെ ഹിമ്മത് നഗറിലെ സിവില്‍ ആശുപത്രിയിലേക്ക് മാറ്റി. അച്ഛനമ്മമാരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. കൊലപാതക ശ്രമത്തിന് കേസെടുത്തു.




