ഹരിത വിവാദത്തില്‍ മുസ്ലിംലീഗ് വീണ്ടും ചര്‍ച്ചയ്‌ക്കൊരുങ്ങുന്നു

ഹരിത വിവാദത്തില്‍ മുസ്ലിം ലീഗ് വീണ്ടും ചര്‍ച്ചയ്ക്കൊരുങ്ങുന്നു. 26 ന് ചേരുന്ന പ്രവര്‍ത്തക സമിതി വീണ്ടും ഈ വിഷയം വീണ്ടും ചര്‍ച്ച ചെയ്യും. പുറത്താക്കപ്പെട്ട ‘ഹരിത’ പെണ്‍കുട്ടികളുടെ കഴിഞ്ഞ ദിവസത്തെ വാര്‍ത്താസമ്മേളനത്തിനു പൊതുസമൂഹത്തില്‍ നിന്നും രാഷ്ട്രീയ നിരീക്ഷകരില്‍ നിന്നും വലിയ പിന്തുണ ലഭിച്ചുവെന്ന വിലയിരുത്തലിലാണ് പ്രശ്‌നത്തില്‍ ലീഗ് പുനരാലോചനയിലേക്കു നീങ്ങുന്നത്.

അതേസമയം, പറയാനുള്ളതെല്ലാം പാര്‍ട്ടിക്കു മുന്‍പില്‍വെച്ച സാഹചര്യത്തില്‍ ഇനിയൊരു ചര്‍ച്ചയ്ക്കില്ലെന്നും, തീരുമാനമെടുക്കേണ്ടത് പാര്‍ട്ടിയാണെന്നുമാണ് പരാതിക്കാരുടെ നിലപാട്.

മുസ്ലിം ലീഗിന്റെ വിദ്യാര്‍ഥിവിഭാഗമായ എംഎസ്എഫിലെ വനിതാകൂട്ടായ്മയായ ഹരിതയിലെ ചില അംഗങ്ങളെ എംഎസ്എഫ് നേതാക്കള്‍ ലൈംഗികമായി അവഹേളിച്ചുവെന്ന പരാതിയെ തുടര്‍ന്നാണു വിവാദമുണ്ടായത്. പാര്‍ട്ടിക്കു നല്‍കിയ പരാതിയില്‍ നടപടിയില്ലാത്തതിനെ തുടര്‍ന്നു വനിതാ കമ്മിഷന് പരാതി നല്‍കിയതോടെയാണ് വിഷയം പുറത്തെത്തിയത്.

 

Share news
error: Content is protected !!
Scroll to Top