തിരൂരങ്ങാടി മിഷന്‍ 40 ഭാഗമായി നഗരസഭ എജ്യു മീറ്റ് സംഘടിപ്പിച്ചു

തിരൂരങ്ങാടി:തിരൂരങ്ങാടി മിഷന്‍ 40 ഭാഗമായി നഗരസഭ എജ്യു മീറ്റ് പ്രൗഢമായി നടത്തി. എസ്.എസ്.എല്‍.സി ഹയര്‍സെക്കന്ററി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയവര്‍ക്ക് അവാര്‍ഡ് ദാനം നഗരസഭ ഓഡിറ്റോറിയത്തില്‍, ചെയര്‍മാന്‍ കെ പി മുഹമ്മദ് കുട്ടി നിര്‍വഹിച്ചു.

ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ സുലൈഖ കാലടി ,ഇഖ്ബാല്‍ കല്ലുങ്ങല്‍, സോനാ രതീഷ്, സി.പി ഇസ്മായില്‍, സി.പി സുഹറാബി ,ഇ.പി ബാവ, സി.എച്ച് അജാസ് ,പി.കെ മഹ്ബൂബ് ,വി. കൃഷ്ണന്‍കുട്ടി എന്നിവര്‍ സംസാരിച്ചു.

മിഷന്‍ ഭാഗമായി ഭിന്നശേഷിക്കാര്‍ക്കുള്ള ഉപകരണ വിതരണം നഗരസഭയില്‍ നടക്കും. വിദ്യാലയങ്ങളില്‍ നടപ്പിലാക്കുന്ന വിജയ സ്പര്‍ശം മുന്‍സിപ്പല്‍ തല ഉദ്ഘാടനവും എല്‍.എസ്.എസ് ,യു.എസ്.എസ് അവാര്‍ഡ് മീറ്റും ചൊവ്വാഴ്ച കാലത്ത് 10 30 ന് നഗരസഭ ഓഡിറ്റോറിയത്തില്‍ നടക്കും.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top