കടലുണ്ടി:പഠനവും ഗവേഷണവും മനുഷ്യന്റെ അറിയാനുള്ള അവകാശത്തിന്റെ
അക്കാദമിക്ക് രൂപമാണെന്ന്
സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ അഡ്വ.ടി.കെ.രാമകൃഷ്ണന്‍ പറഞ്ഞു.
വിദ്യാഭ്യാസ മണ്ഡലത്തില്‍ അര്‍പ്പണ ബുദ്ധിയോടെ വ്യാപരിക്കുന്നവര്‍, തിഞ്ഞെടുക്കുന്ന വിഷയങ്ങളിലേക്ക് ആഴ്ന്നിറങ്ങിയുള്ള സമഗ്ര അന്വേഷണം
ജനാധിപത്യ വ്യവസ്ഥയിലെ അറിയാനുള്ള അവകാശം ഭാവി തലമുറക്ക്,
വേണ്ടിയുള്ള രേഖപ്പെടുത്തലാണ്. ആ ദൗത്യമാണ് ഡോ.എം.വി.മുഹമ്മദ് ഷിയാസിനെപോലെയുളള അക്കാദമിക് മേഖലയിലെ ഗവേഷകര്‍ നിര്‍വ്വഹിക്കുന്നത്.
കോഴിക്കോട് സര്‍വ്വകലാശാലയില്‍ നിന്നും ‘കേരളത്തിലെ ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥികളുടെ ഇംഗ്ലീഷ് പഠന പുരോഗതിയില്‍ നിര്‍മ്മിത വാദ വിലയിരുത്തലുകളുടെ പങ്ക്’ എന്ന വിഷയത്തില്‍ ഡോക്ടറേറ്റ് ലഭിച്ച വിദ്യാഭ്യാസ പ്രവര്‍ത്തകനും കോഴിക്കോട് ചാലപ്പുറം അച്യുതന്‍ ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌ക്കൂള്‍ അദ്ധ്യാപകനുമായ
ഡോ:എം.വി.മുഹമ്മദ് ഷിയാസിന് ജന്മനാട്ടില്‍ സുഹൃദ് സംഘം നല്‍കിയ സ്‌നേഹാദരം ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡോ: മുഹമ്മദ് ഷിയാസിന് അദ്ദേഹം സ്‌നേഹോപഹാരം നല്‍കി. നജ്മുല്‍ മേലത്ത് ആദരപത്രം നല്‍കി. നാടക പ്രവര്‍ത്തകന്‍ എം.എം. മീത്തില്‍ പൊന്നാടയണിയിച്ചു.
കടലുണ്ടിയില്‍ നടന്ന ചടങ്ങില്‍ സാംസ്‌ക്കാരിക പ്രവര്‍ത്തകന്‍ അനില്‍ മാരാത്ത് അദ്ധ്യക്ഷത വഹിച്ചു.കടലുണ്ടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി.അനുഷ മുഖ്യാതിഥിയായി. മഹാത്മാഗാന്ധി സര്‍വ്വകലാശാല അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ: മുഹമ്മദ് മുഖ്യ പ്രഭാഷണം നടത്തി.
യോഗാചാര്യ എം.സുരേന്ദ്രനാഥ്, അച്യുതന്‍ ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌ക്കൂള്‍ പ്രിന്‍സിപ്പാള്‍ വി.ടി.കൃഷ്ണന്‍, പനക്കല്‍ പ്രേമരാജന്‍, യൂസഫ് വെള്ളോടത്തില്‍, സി.വി.ബാവ, മുസ്തഫ കേളപ്പാട്ടില്‍ തുടങ്ങിയവര്‍ സംസാരിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു




