പൊന്നാനിയിലെ മുളക്കച്ചവടം …ഒരു പഴയ ഓര്‍മ്മ

HIGHLIGHTS : bamboo trade in Ponnani

ഷമീര്‍

പൊന്നാനിയുടെ വ്യാപാരചരിത്രത്തില്‍ ശ്രദ്ധേയമായ പങ്കുവഹിച്ച ഒന്നായിരുന്നു മുളക്കച്ചവടം. വള്ളുവന്‍ നാടന്‍ ദേശങ്ങളില്‍ നിന്നുമുള്ള മുളകള്‍, തൂതപ്പുഴയും ഭാരതപ്പുഴ വഴിയും പൊന്നാനിയിലെത്തിയിരുന്നു. ഇതിന്റെ പ്രധാന വ്യാപാരകേന്ദ്രം കനോലി കനാലിന്റെ തീരത്ത് ഉണ്ടാക്കിയിരുന്ന വില്പനശാലകളായിരുന്നു.

വീടുകള്‍, കുടിലുകള്‍, കെട്ടിടങ്ങള്‍ തുടങ്ങിയവ നിര്‍മ്മിക്കാന്‍ അനിവാര്യമായിരുന്ന മുളയും കവുങ്ങും ഇവിടെ വലിയ തോതില്‍ വിറ്റഴിക്കപ്പെടുന്നു. പ്രാദേശിക ജനങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനൊപ്പം, സമീപ പ്രദേശങ്ങളിലേക്കും ഇവിടെ നിന്നു മുളകള്‍ കൊണ്ടുപോകപ്പെട്ടു.

കാലക്രമേണ, നിര്‍മ്മാണരീതികളിലെ മാറ്റങ്ങളും, പുതിയ സാമഗ്രികളുടെ വരവുമെല്ലാം മുളക്കച്ചവടത്തിന്റെ പ്രാധാന്യം കുറച്ചുവെങ്കിലും, ഒരുകാലത്ത് പൊന്നാനിയുടെ സമ്പദ്വ്യവസ്ഥയ്ക്കും തൊഴില്‍ മേഖലകള്‍ക്കും മുളക്കച്ചവടം നല്‍കിയ സംഭാവന ഏറെ വലുതായിരുന്നു.ഇന്നും ചെറിയരീതിയില്‍ മുളക്കച്ചവടം ഇവിടെ നടന്നുവരുന്നുണ്ട്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!