Section

malabari-logo-mobile

‘മുഖാമുഖം’ പരിപാടിക്ക് ഫെബ്രുവരി 18നു കോഴിക്കോട് തുടക്കം

HIGHLIGHTS : The 'Mukhamukham' program started in Kozhikode on February 18

നവകേരള സദസ്സിന് തുടര്‍ച്ചയായി ഫെബ്രുവരി 18 മുതല്‍ മാര്‍ച്ച് മൂന്ന് വരെ വിവിധ ജില്ലകളില്‍ വിദ്യാര്‍ഥികള്‍, യുവജനങ്ങള്‍, മഹിളകള്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍, ആദിവാദി-ദളിത് വിഭാഗക്കാര്‍, ഭിന്നശേഷിക്കാര്‍, പെന്‍ഷനേഴ്‌സ്/വയോജനങ്ങള്‍, വിവിധ തൊഴില്‍ മേഖലയിലുള്ളവര്‍, കാര്‍ഷികമേഖലയിലുള്ളവര്‍, റസിഡന്‍സ് അസോസിയേഷന്‍ പ്രതിനിധികള്‍ എന്നിവരുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ സംവദിക്കുന്ന ‘മുഖാമുഖം’ പരിപാടിയ്ക്ക് ഫെബ്രുവരി 18നു തുടക്കമാകും. കോഴിക്കോടാണ് ആദ്യ പരിപാടി. വിദ്യാര്‍ഥികളുമായുള്ള സംവാദത്തോടെയാണ് ‘മുഖാമുഖം’ പരിപാടിക്കു തുടക്കമാകുക.

ഫെബ്രുവരി 20നു തിരുവനന്തപുരത്ത് യുവജനങ്ങളുമായുള്ള സംവാദം സംഘടിപ്പിക്കും. 22നു എറണാകുളത്ത് മഹിളകളുമായുള്ള സംവാദവും 24നു കണ്ണൂരില്‍ ആദിവാസി ദളിത് വിഭാഗങ്ങളുമായുള്ള സംവാദവും നടക്കും. 25ന് തൃശ്ശൂരില്‍ സാംസ്‌കാരിക പ്രവര്‍ത്തകരുമായുള്ള സംവാദവും 26നു തിരുവനന്തപുരത്ത് ഭിന്നശേഷിക്കാരുമായുള്ള സംവാദവും 27ന് തിരുവനന്തപുരത്ത് സീനിയര്‍ സിറ്റിസണ്‍സുമായുള്ള സംവാദവും സംഘടിപ്പിക്കും.

sameeksha-malabarinews

29ന് കൊല്ലത്ത് തൊഴില്‍ മേഖലയുമായുള്ളവരുടെ സംവാദവും മാര്‍ച്ച് രണ്ടിന് ആലപ്പുഴയില്‍ കാര്‍ഷിക മേഖലയിലുള്ളവരുമായുള്ള സംവാദവും മാര്‍ച്ച് മൂന്നിന് എറണാകുളത്ത് റസിഡന്റ്‌സ് അസോസിയേഷനുമായുള്ള സംവാദവും നടക്കും. രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയാകും ഓരോ പരിപാടികളും നടക്കുക.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!