സംവിധായകന്‍ പ്രകാശ് കൊളേരിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കല്‍പ്പറ്റ: ചലച്ചിത്ര സംവിധായകന്‍ പ്രകാശ് കൊളേരിയെ വയനാട്ടിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കഴിഞ്ഞ രണ്ടു ദിവസമായി പ്രകാശിനെ കാണാനില്ലായിരുന്നു. ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് വയനാട്ടിലെ വീട്ടില്‍ നിന്ന് മൃതദേഹം കണ്ടെത്തിയത്.

മിഴിയിതളില്‍ കണ്ണീരുമായി ആണ് ആദ്യ ചിത്രം .1987ലാണ് ചിത്രം പുറത്തിറങ്ങിയത്. വരും വരാതിരിക്കില്ല, അവന്‍ അനന്തപദ്മനാഭന്‍, പാട്ടുപുസ്തകം(2013) എന്നീ ചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top