Section

malabari-logo-mobile

ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന പ്രഭാസ് ചിത്രം സലാറിന്റെ ഒന്നാം ഭാഗം – സീസ് ഫയര്‍ ടീസര്‍ പുറത്തിറങ്ങി

HIGHLIGHTS : The much awaited Prabhas film Salaar Part 1 - See's Fire Teaser is out

കെജിഎഫിന് ശേഷം പ്രശാന്ത് നീല്‍ പാന്‍ ഇന്ത്യന്‍ താരം പ്രഭാസിനെ നായകനാക്കി ഒരുക്കുന്ന ബ്രഹ്‌മാണ്ഡ ചിത്രം സലാര്‍ – പാര്‍ട്ട് വണ്‍ ടീസര്‍ പുറത്തിറക്കി. സീസ് ഫയര്‍ എന്ന് പേരിട്ടിരിക്കുന്ന ആദ്യ ഭാഗത്തിന്റെ ടീസര്‍ വ്യാഴാഴ്ച്ച പുലര്‍ച്ചെ 5.12നാണ് പുറത്തിറങ്ങിയത്. കെജിഎഫ് കാന്താര എന്നീ സുപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം ഹോംബാലെ ഫിലിംസിന്റെ ബാനറില്‍ വിജയ് കിരണ്ടൂര്‍ നിര്‍മ്മിക്കുന്ന ‘സലാര്‍’ സംവിധാനം ചെയ്യുന്നത് പ്രശാന്ത് നീല്‍ ആണ്.

കെജിഎഫ് സീരിസിന്റെ വിജയത്തിനു ശേഷം പ്രശാന്ത് നീല്‍ സംവിധായകന്‍ ആകുന്ന,സലാറില്‍ പ്രഭാസും പ്രിഥ്വിരാജുമൊന്നിക്കുന്നു എന്ന സവിശേഷത ചിത്രത്തിന്റെ കാത്തിരിപ്പിന് ആവേശം കൂട്ടുന്നു.

sameeksha-malabarinews

ചിത്രത്തിന്റെ ടീസര്‍ 5.12 ന് പുറത്തിറങ്ങുന്നതിന്റെ പിന്നില്‍ രഹസ്യം എന്താണ് എന്ന് പ്രേക്ഷകര്‍ ചിന്തിച്ചിരുന്നു അതിന് ഉള്ള ഉത്തരവും അവര്‍ തന്നെ കണ്ടെത്തുകയും ചെയ്തു. നീലിന്റെ ബ്ലോക്ബസ്റ്റര്‍ ചിത്രം കെജിഎഫുമായിട്ടാണ് സമയത്തെ ബന്ധപ്പെടുത്തിയിരിക്കുന്നത്. കെജിഎഫ് 2 ക്ലൈമാക്‌സില്‍ റോക്കി ഭായി ആക്രമിക്കപ്പെടുന്നത് പുലര്‍ച്ചെ അഞ്ചു മണിക്കാണെന്നും കപ്പല്‍ തകരുന്നത് 5.12 ന് ആണെന്നുമാണ് ആരാധകര്‍ കണ്ടെത്തിയിരിക്കുന്നത്. കെജിഎഫും സലാറുമായി എന്തോ ബന്ധമുണ്ടെന്നും ആയിരുന്നു പ്രേക്ഷകര്‍ കണ്ടെത്തിയത്.

സലാറില്‍ പ്രഭാസ് രണ്ട് കഥാപാത്രത്തെ അവതരിപ്പിക്കും എന്നും അതിലൊന്ന് നെഗറ്റീവ് കഥാപാത്രമാണെന്നും നേരത്തെ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. ചിത്രത്തില്‍ പൃഥ്വിരാജ് വില്ലന്‍ വേഷത്തിലായിരിക്കും എത്തുക എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. വരദരാജ മന്നാര്‍ എന്ന കഥാപാത്രത്തെയാണ് സലാറില്‍ പൃഥ്വിരാജ് അവതരിപ്പിക്കുന്നത്.

ശ്രുതി ഹാസന്‍ ആണ് ചിത്രത്തില്‍ നായിക. ജഗപതി ബാബു, ഈശ്വരി റാവു എന്നിവരാണ് മറ്റ് താരങ്ങള്‍. ഭുവന്‍ ഗൗഡ ഛായാഗ്രഹണവും രവി ബസ്രുര്‍ സംഗീത സംവിധാനവും നിര്‍വഹിക്കും. ഹോംബാലെ ഫിലിംസിന്റെ കെജിഫ് കാന്താര ധൂമം എന്നീ ചിത്രങ്ങള്‍ കേരളത്തില്‍ പ്രദര്‍ശനത്തിന് എത്തിയ മാജിക് ഫ്രെയിംസും പൃഥ്വിരാജ് പ്രൊഡക്ഷനും ചേര്‍ന്ന് ആണ് സെപ്റ്റംബര്‍ 28 ന് സലാര്‍ കേരളത്തിലെ തിയേറ്ററുകളില്‍ എത്തിക്കുന്നത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!