പാലക്കാട്: പാലക്കാട് മേലാര്‍കോട്ടില്‍ അമ്മയും രണ്ട് മക്കളും കിണറ്റില്‍ വീണു മരിച്ച നിലയില്‍. മേലാര്‍കോട് കീഴ്പാടം ഐശ്വര്യ (28) മക്കളായ അനുഗ്രഹ (രണ്ടര) ആരോമല്‍ (പത്ത് മാസം) എന്നിവരാണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇന്ന് ഉച്ചയോടെ ഐശ്വര്യയും കുട്ടികളെയും കാണാതായി. പിന്നീട് നടത്തിയ തിരച്ചിലിലാണ് പാടത്തിനോട് ചേര്‍ന്നുള്ള കിണറ്റില്‍ നിന്ന് ഐശ്വര്യയുടെ മൃതദേഹം കണ്ടെത്തിയത്.
തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരെത്തി നടത്തിയ തിരച്ചിലിലാണ് കുട്ടികളുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹങ്ങള്‍ ആലത്തൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. കീഴ്പാടം പരേതനായ ശംഭുകുമാരന്റെയും പുഷ്പലതയുടെയും മകളാണ് ഐശ്വര്യ.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു



