താനൂര്‍: താനാളൂര്‍ ഗ്രാമപഞ്ചായത്ത്
ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വയോധികര്‍ക്കായി വട്ടത്താണി മഞ്ചാടിയ്ക്കല്‍ അങ്കണവാടിയ്ക്ക് സമീപം നിര്‍മിച്ച പകല്‍ വീട് വി.അബ്ദുറഹ്മാന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. 19 ലക്ഷം രൂപ വിനിയോഗിച്ച് റീഡിങ് ഹാള്‍, ലൈബ്രറി, വിനോദോപാധികള്‍ എന്നിവ സജ്ജീകരിച്ചാണ് താനാളൂര്‍ പഞ്ചായത്തിലെ പ്രഥമ പകല്‍ വീട് നാടിന് സമര്‍പ്പിച്ചത്.

ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് എന്‍.മുജീബ് ഹാജി അധ്യക്ഷനായി. പഞ്ചായത്ത് സെക്രട്ടറി രാംജിലാല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എം മല്ലിക ടീച്ചര്‍, താനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി കെ എ റസാഖ്, ജില്ലാ പഞ്ചായത്തംഗം വി.പി സുലൈഖ, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ കളത്തില്‍ ബഷീര്‍, പി.എസ് സഹദേവന്‍, കെ.പത്മാവതി, ബ്ലോക്ക് പഞ്ചായത്തംഗം സമീര്‍ തുറു വായില്‍, പഞ്ചായത്തംഗം പാലാട്ട് ഹനീഫ, എല്‍.എസ് ജി.ഡി അസിസ്റ്റന്റ് എഞ്ചിനീയര്‍ മഹേഷ് എന്നിവര്‍ സംസാരിച്ചു.




