ശിവശങ്കറിനെ 7 ദിവസത്തേക്ക് ഇഡിയുടെ കസ്റ്റഡിയില്‍ വിട്ടു

Shivshankar was remanded in ED custody for 7 days

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ എം ശിവശങ്കറിനെ ഏഴ് ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ട് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍ കോടതി. 14 ദിവസത്തേക്കാണ് ഇ ഡി കസ്റ്റഡി ആവശ്യപ്പെട്ടിരുന്നത്. കൂടുതല്‍ ചോദ്യം ചെയ്യാനായി ശിവശങ്കറിനെ കസ്റ്റഡിയില്‍ വേണമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇന്ന് രാവിലെയാണ് ശിവശങ്കറിനെ എറണാകുളം പ്രിന്‍സിപ്പില്‍ സെഷന്‍ കോടതിയില്‍ ഹാജരാക്കിയത്.

കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമ പ്രകാരമണ് ഇന്നലെ രാത്രി പത്തു മണിക്ക് ശിവശങ്കറിനെ ഇഡി അറസ്റ്റു ചെയ്തത്. ആറ് മണിക്കൂറിലേറെ നീണ്ട ചോദ്യം ചെയ്യലുകള്‍ക്കു ശേഷമാണ് എം ശിവശങ്കറിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്.

 

 

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •