Section

malabari-logo-mobile

ബിനീഷ് കോടിയേരിയെ ഇഡി വീണ്ടും ചോദ്യം ചെയ്യുന്നു

HIGHLIGHTS : ED questions Bineesh Kodiyeri again

ബെംഗളുരു: ബിനീഷ് കോടിയേരിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ബെംഗളൂരുവില്‍ വീണ്ടും ചോദ്യം ചെയ്യുന്നു. ലഹരിക്കടത്ത് കേസിലെ മുഖ്യപ്രതിയായ അനൂപ് മുഹമ്മദിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് വീണ്ടും ചോദ്യം ചെയ്യുന്നത്.

ബിനീഷ് നല്‍കിയ പണം അനൂപ് ലഹരിക്കടത്തിനു വേണ്ടി ഉപയോഗപ്പെടുത്തിയോ എന്ന് വ്യക്തത വരുത്തുക എന്നതാണ് ലക്ഷ്യം. ഇ ഡി സോണല്‍ ഓഫീസില്‍ 11 മണിയോടെയാണ് ബനീഷ് ചോദ്യം ചെയ്യലിനായി ഹാജരായത്. ഈ മാസം ഏഴിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ബംഗളൂരു യൂണിറ്റ് ചോദ്യം ചെയ്തിരുന്നു. അനൂപിന് ആറ് ലക്ഷം രൂപ മാത്രം നല്‍കിയിട്ടുള്ളു വെന്നാണ് ബിനീഷ് മൊഴി നല്‍കിയത്. എന്നാല്‍ അനൂപ് ഇ ഡി ഉദ്യോഗസ്ഥരോട് മൊഴി നല്‍കിയത് 50 ലക്ഷം രൂപ നല്‍കിയെന്നാണ്.

sameeksha-malabarinews

ഒക്ടോബര്‍ ആദ്യം നടത്തിയ ചോദ്യം ചെയ്യലില്‍ ചില പൊരുത്തക്കേടുകള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് വീണ്ടും ചോദ്യം ചെയ്യുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!