തിരുവനന്തപുരം: മുഖ്യമന്ത്രി രാജി വെക്കണമെന്ന ആവശ്യം ഉന്നയിച്ച് പ്രതിപക്ഷ പ്രതിഷേധം. മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ അറസ്റ്റിനെ തുടര്‍ന്നാണ് പ്രതിഷേധവുമായി പ്രതിപക്ഷ സംഘടനകള്‍ രംഗത്തെത്തിയത്. പലയിടത്തും പ്രതിഷേധം അക്രമാസക്തമായി.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
എം ശിവശങ്കര്‍ അറസ്റ്റിലായതോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതിക്കൂട്ടിലായെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അന്വേഷണം മുഖ്യമന്ത്രിയിലേക്ക് നീളുകയാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.


അതെസമയം എം ശിവശങ്കറിന്റെ അറസ്റ്റില്‍ സംസ്ഥാന സര്‍ക്കാറിനോ പാര്‍ട്ടിക്കോ ഉല്‍കണഠയില്ലെന്നും മുഖ്യമന്ത്രി സ്ഥാനം പിണറായി വിജയന്‍ ഒഴിയേണ്ടതില്ലെന്നും സിപിഐഎം നേതാവ് എം വി ഗോവിന്ദമന്‍ വ്യക്തമാക്കി.
പിണറായി വിജന് കേസുമായി ഒരു ബന്ധമില്ലെന്നും എന്നാല്‍ മുഖ്യമന്ത്രിയുടെ രാജിയെന്ന അജണ്ട നടപ്പിലാക്കാനാണ് 120 ദിവസമായി പ്രതിപക്ഷത്തിന്റെ ശ്രമമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.