തിരൂരില്‍ പോലീസിനെ ഭയന്ന് പുഴയില്‍ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി

The body of a youth who jumped into the river for fear of the police was found in Tirur

Share news
 • 3
 •  
 •  
 •  
 •  
 •  
 • 3
 •  
 •  
 •  
 •  
 •  
അന്‍വര്‍
അന്‍വര്‍

തിരൂര്‍: അനധികൃത മണല്‍ കടത്ത് തടയാനെത്തിയ പൊലീസിനെ കണ്ട് പുഴയില്‍ ചാടി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. തൃപ്രങ്ങോട് ചേമ്പുംപടി പേരയില്‍ അന്‍വറിന്റെ(36) മൃതദേഹമാണ് കണ്ടെത്തിയത്.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

 

ഇന്നലെ രാവിലെ കുഞ്ചുകടവില്‍ മണല്‍ വേട്ടക്കെത്തിയ കുറ്റിപ്പുറം പൊലീസിനെ കണ്ട് അന്‍വറും ഒപ്പമുണ്ടായിരുന്നയാളും പുഴയില്‍ ചാടുകയും തുടര്‍ന്ന് അന്‍വറിനെ കാണാതാവുകയുമായിരുന്നു.

നാട്ടുകാരും അഗ്‌നിശമന സേനയും പൊലീസും വിവിധ സന്നദ്ധ സംഘടനകളും ചേര്‍ന്ന് തെരച്ചിലില്‍ നടത്തി വരികയായിരുന്നു. ഇന്ന് രാവിലെ പരപ്പനങ്ങാടി ട്രോമാകെയര്‍ പ്രവര്‍ത്തകരാണ് മൃതദേഹം കണ്ടെത്തി കരക്കെത്തിച്ചത്. മൃതദേഹം തിരൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

 

 

 

Share news
 • 3
 •  
 •  
 •  
 •  
 •  
 • 3
 •  
 •  
 •  
 •  
 •