കാണാതായ ആളെ വീട്ടിലെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി

HIGHLIGHTS : The missing man was found dead in the well of the house

തിരൂരങ്ങാടി : കാണാതായ ആളെ വീട്ടിലെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കൊളപ്പുറം പെട്രോള്‍ പമ്പിന് സമീപം കാടേങ്ങല്‍ യൂസുഫിന്റെ മകന്‍ മുസ്തഫ (58) ആണ് മരിച്ചത്. ഇന്നലെ രാവിലെ 11.30 മുതല്‍ ഇയാളെ കാണാതായിരുന്നു. രാത്രിയായിട്ടും വിവരം ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് രാത്രി 11.45 ന് നടത്തിയ തിരച്ചിലില്‍ വീട്ടിലെ കിണറിന് മുകളിലെ വല കീറിയ നിലയില്‍ കണ്ടു. സമീപത്ത് നിന്നു ചെരിപ്പും കണ്ടെത്തി. ഇതേ തുടര്‍ന്ന് കിണറ്റില്‍ പരിശോധിച്ചപ്പോഴാണ് കിണറ്റില്‍ വീണ് കിടക്കുന്നത് കണ്ടത്.

താനൂരില്‍ നിന്ന് ഫയര്‍ ഫോഴ്‌സ് എത്തി പുറത്തെടുത്തെങ്കിലും മരിച്ചിരുന്നു. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഇന്ന് കൊളപ്പുറം ജുമാ മസ്ജിദില്‍ ഖബറടക്കും.

sameeksha-malabarinews

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!