ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് രഹസ്യമായി സൂക്ഷിക്കണമെന്ന് ഹേമ തന്നെ പറഞ്ഞിട്ടുണ്ട്;മന്ത്രി സജി ചെറിയാന്‍

HIGHLIGHTS : Hema herself has said that the report of the Hema Committee should be kept secret; Minister Saji Cherian

തിരുവനന്തപുരം:ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് രഹസ്യമായി സൂക്ഷിക്കണമെന്ന് ഹേമ തന്നെ പറഞ്ഞിട്ടുണ്ടെന്നും നിര്‍ദേശങ്ങള്‍ക്ക് അടിസ്ഥാനമായ മാന്യതയാണ് സര്‍ക്കാര്‍ കാണിക്കുന്നതെന്നും മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. നേരത്തെയുള്ള വിവരാവകാശ കമ്മീഷന്‍ കമ്മറ്റി റിപ്പോര്‍ട്ട് പുറത്തുവിടരുത് എന്ന് പറഞ്ഞിരുന്നു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ രാഷ്ട്രീയ ലാഭത്തിന് ശ്രമിച്ചിട്ടില്ല. റിപ്പോര്‍ട്ട് നടപ്പിലാക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്. അതിന്റെ ഭാഗമായി സിനിമ രംഗത്തെ എല്ലാ സംഘടനകളുമായി ചര്‍ച്ച ചെയ്ത് വരികയാണെന്നും കഴിഞ്ഞ ഒന്നരവര്‍ഷമായി വലിയ ഒരു പ്രക്രിയയിലാണ് സംസ്ഥാന സര്‍ക്കാര്‍.

സിനിമ കോണ്‍ക്ലേവ് നടത്താമെന്ന് തീരുമാനിച്ചത് സംഘടനകളുടെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ്. റിപ്പോര്‍ട്ടിന്റെ ശുപാര്‍ശകള്‍ നിയമപരമായി അടക്കം പരിശോധിക്കണം. വനിതകളുടെ പ്രശ്‌നങ്ങള്‍ ഗൗരവമായി പരിഗണിക്കും. റിപ്പോര്‍ട്ട് താന്‍ വായിച്ചിട്ടില്ല. പരാതി ലഭിച്ചാല്‍ ഒരു വിട്ടുവീഴ്ചയും ചെയ്യാതെ നടപടിയെടുക്കും. റിപ്പോര്‍ട്ട് വായിച്ചത് ഉദ്യോഗസ്ഥരാണ്. നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ നടപ്പിലാക്കി തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു.

sameeksha-malabarinews

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!