Section

malabari-logo-mobile

കേരളത്തിന്റെ ഭാവി സംരക്ഷിക്കാന്‍ കഴിയുമെന്ന ഉറപ്പാണ് നവകേരള സദസ്സിലെ ജനലക്ഷങ്ങള്‍ നല്‍കുന്ന സന്ദേശം: മുഖ്യമന്ത്രി പിണറായി വിജയന്‍

HIGHLIGHTS : The message given by the lakhs of people in the New Kerala audience is the assurance that Kerala's future can be saved: Chief Minister Pinarayi Vij...

ഒറ്റക്കെട്ടായി നിലകൊണ്ടും കൂട്ടായ പ്രവര്‍ത്തനത്തിലൂടെയും കേരളത്തിന്റെ ഭാവി സംരക്ഷിക്കാന്‍ കഴിയുമെന്ന ഉറപ്പാണ് നവകേരള സദസ്സിലെത്തുന്ന ജനലക്ഷങ്ങളുടെ കൂട്ടായ്മ നല്‍കുന്ന സന്ദേശമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരൂര്‍ ഗവ. ബോയ്‌സ് സ്‌കൂള്‍ മൈതാനിയില്‍ നടന്ന തിരൂര്‍ മണ്ഡലം നവകേരള സദസ്സിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നവകേരള സദസില്‍ വലിയ ജനപങ്കാളിത്തമാണുണ്ടാകുന്നത്. വലിയ തോതിലുള്ള സ്ത്രീ പങ്കാളിത്തവും പ്രത്യേകതയാണ്. നാടിന്റെ പരിപാടിയായി കണ്ടു കൊണ്ടുള്ള ഇടപെടലാണ് ജനങ്ങളുടെ ഭാഗത്തു നിന്നുണ്ടാകുന്നത്. ധൈര്യമായി മുന്നോട്ട് പോകാനുള്ള സന്ദേശമാണ് ജനലക്ഷങ്ങള്‍ നല്‍കുന്നത്. നവകേരള സദസ്സിനെ ബഹിഷ്‌കരിക്കുന്നവര്‍ നാടിന്റെ താല്‍പര്യത്തെയാകെ ബഹിഷ്‌കരിക്കുകയാണെന്നും തികച്ചും അപക്വമായ നിലപാടാണിതെന്നും അദ്ദേഹം പറഞ്ഞു.

sameeksha-malabarinews

കേരളത്തിലെ സര്‍ക്കാരിനോട് രാഷ്ട്രീയ അസഹിഷ്ണുതയോടെയുള്ള നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നത്. സാമ്പത്തികമായി സംസ്ഥാനത്തെ ഞെരുക്കുകയാണ്. നികുതിയടക്കമുള്ള കാര്യങ്ങളില്‍ വലിയ കുറവ് നേരിടുകയാണ്. സംസ്ഥാനത്തിന് ലഭിക്കേണ്ട സഹായങ്ങള്‍ നിഷേധിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. ഇതുവഴി കേരളത്തിന് ലഭിക്കേണ്ട പണത്തില്‍ വലിയ കുറവുണ്ടാകുന്നു.

ഒരു പ്രദേശത്തെ ജനങ്ങളുടെ നിലപാടാണ് ആ പ്രദേശത്തെ പ്രത്യേകതയുള്ളതാക്കുന്നത്. കേരളത്തിലെ ജനങ്ങളുടെ ഇടപെടലിനെ തുടര്‍ന്നാണ് ഇവിടം പ്രത്യേകതയുള്ളതായത്. നവോത്ഥാനകാലം മുതല്‍ ആരംഭിച്ചതാണ് ആ ഇടപെടല്‍. കേരളത്തിന്റെ സാമൂഹികാന്തരീക്ഷത്തില്‍ വലിയ മാറ്റമാണ് അത്തരം ഇടപെലുകള്‍ ഉണ്ടാക്കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

സര്‍ക്കാരിന്റെ പ്രത്യേക ഉത്തരവിലൂടെ ജോലി ലഭിച്ച ഭിന്നശേഷിക്കാരനായ കബാബ് ബീരാന്‍ ഫലകം നല്‍കി മുഖ്യമന്ത്രിയെ സ്വീകരിച്ചു. മന്ത്രിമാരായ എ.കെ. ശശീന്ദ്രന്‍, ജി.ആര്‍. അനില്‍, പി.എ. മുഹമ്മദ് റിയാസ് എന്നിവര്‍ സംസാരിച്ചു. മന്ത്രിമാരായ സജി ചെറിയാന്‍, പി.രാജീവ്, കെ.രാധാകൃഷ്ണന്‍, റോഷി അഗസ്റ്റിന്‍, കെ. കൃഷ്ണന്‍കുട്ടി, വീണാ ജോര്‍ജ്, പ്രൊഫസര്‍ ആര്‍ ബിന്ദു, വി.ബാലഗോപാല്‍, എം.ബി. രാജേഷ്, പി.പ്രസാദ്, അഹമ്മദ് ദേവര്‍ കോവില്‍, ജെ. ചിഞ്ചു റാണി, വി.അബ്ദുറഹിമാന്‍, കെ.എന്‍. ബാലഗോപാല്‍, വി. ശിവന്‍ കുട്ടി, ചീഫ് സെക്രട്ടറി ഡോ. വി വേണു എന്നിവര്‍ സന്നിഹിതരായിരുന്നു.
സംഘാടക സമിതി ചെയര്‍മാന്‍ അഡ്വ. യു. സൈനുദ്ധീന്‍ അധ്യക്ഷത വഹിച്ചു.തഹസില്‍ദാര്‍ എസ്. ഷീജ സ്വാഗതവും നോഡല്‍ ഓഫീസര്‍ അജിത് സാം ജോസഫ് നന്ദിയും പറഞ്ഞു.സംഘാടക സമിതി വൈസ് ചെയര്‍മാന്‍ അഡ്വ. പി. ഹംസക്കുട്ടി, തലക്കാട് പഞ്ചായത്ത് പ്രസിഡന്റ് പി. പുഷ്പ, വെട്ടം പഞ്ചായത്ത് പ്രസിഡന്റ് നൗഷാദ് നെല്ലാഞ്ചേരി എന്നിവരും പങ്കെടുത്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!