Section

malabari-logo-mobile

മെയില്‍ ഈഗോ സൈക്കോപ്പാത്തുകളുടെ ദുരഭിമാനത്തിന് എണ്ണ പകരുന്ന മാധ്യമങ്ങള്‍

HIGHLIGHTS : എഴുത്ത്;ഷിജു ആര്‍ പാനൂരില്‍ ഒരു പെണ്‍കുട്ടി ദാരുണമായി കൊല ചെയ്യപ്പെട്ടതിന്റെ അനുബന്ധ വാര്‍ത്തകള്‍ അവസാനിക്കുന്നില്ല. ചിതയണഞ്ഞാലും തീരാതെ പൊങ്ങുന്ന ...

എഴുത്ത്;ഷിജു ആര്‍

പാനൂരില്‍ ഒരു പെണ്‍കുട്ടി ദാരുണമായി കൊല ചെയ്യപ്പെട്ടതിന്റെ അനുബന്ധ വാര്‍ത്തകള്‍ അവസാനിക്കുന്നില്ല. ചിതയണഞ്ഞാലും തീരാതെ പൊങ്ങുന്ന പുകച്ചുരുളുകള്‍ പോലെ അവ വന്നു കൊണ്ടിരിക്കുന്നു.

sameeksha-malabarinews

‘കുത്താനുപയോഗിച്ച ആയുധം കണ്ടെടുത്തു.’
‘ആയുധം കൊലപാതകി സ്വയം നിര്‍മ്മിച്ചത്. ‘
‘കൊലയാളിയും പെണ്‍കുട്ടിയും തമ്മിലുള്ള ബന്ധത്തിന്റെ കഥകള്‍ വായിക്കാം.’
ഒരു ലിങ്ക് പോലും തുറന്നിട്ടില്ല. എന്നിട്ടും അവ വന്നു കൊണ്ടേയിരിക്കുന്നു.

പ്രിയപ്പെട്ട മാദ്ധ്യമ പ്രവര്‍ത്തകരായ സുഹൃത്തുക്കളോടാണ്,

എന്തിനാണിത്രയും വിശദാംശങ്ങള്‍ ?
ആരെ കോള്‍മൈരുകൊള്ളിക്കാനാണീ തലക്കെട്ടുകള്‍ ?

പതിയിരുന്നാക്രമിച്ചു നരവേട്ടനടത്തുന്ന മനസ്സുകള്‍ക്കു മുന്നില്‍ പക എന്നെഴുതിക്കോളൂ, എന്തിനാണവിടെ പ്രണയമെന്നെഴുതുന്നത്?

‘പ്രണയപ്പക’ എന്ന വാക്ക് നാം പോലുമറിയാതെ ഒരു സാധൂകരണ സംജ്ഞയായി മാറുന്നുണ്ട്. കാമുകന്‍ വെട്ടിക്കൊന്നു എന്ന വാക്കില്‍ ഒരു ഭാഷയ്ക്കും അതിന്റെ സാമൂഹ്യ ബന്ധങ്ങള്‍ക്കും കൂടി വെട്ടേല്‍ക്കുന്നുണ്ട്.

അതി സാഹസികമായി നിര്‍വ്വഹിക്കപ്പെട്ട ഒരു കൊലയുടെ സര്‍വ്വ വിശേഷങ്ങളും ഒരു ത്രില്ലര്‍ നോവലിലെന്ന പോലെ അവതരിക്കുമ്പോള്‍ പുതിയ പൊട്ടന്‍ഷ്യല്‍ കൊലയാളികളെ രൂപപ്പെടുത്തുകയാണ് നാം ചെയ്യുന്നത്. ചാനലുകള്‍ക്കു മുന്നിലും ഓണ്‍ലൈന്‍ ലിങ്കുകള്‍ക്ക് കീഴിലും തടിച്ചു കൂടുന്ന ആള്‍ക്കൂട്ടത്തില്‍ ഇനിയുമേറെയുണ്ടാവും , തിരസ്‌കാരങ്ങള്‍, ചീ കള്‍ ഉള്‍ക്കൊള്ളാനാവാത്ത മെയില്‍ ഈഗോയുടെ സൈക്കോപ്പാത്തുകള്‍. അവരുടെ ദുരിഭിമാനത്തിന്റെ എരിതീയില്‍ എണ്ണ പകരുകയാണ് നമ്മുടെ വാര്‍ത്തകളും ചിത്രങ്ങളും.

ഒന്നിനെ തന്നെ തീവ്രമായി എതിര്‍ക്കുക മാത്രം ചെയ്യുന്നവര്‍ ക്രമേണ അതു തന്നെയായത്തീരുമെന്ന് പറയാറുണ്ട്. അതു പോലെയാണ് , കാര്യങ്ങള്‍.

ഈ വാര്‍ത്തകള്‍ നല്‍കണ്ട എന്നല്ല, പക്ഷേ മാദ്ധ്യമ പഠനത്തിന്റെ ഭാഗമായി പഠിച്ച എത്തിക്‌സിന്റെ പാഠങ്ങള്‍ കാറ്റില്‍ പറത്തിയിട്ടല്ല നാം വ്യക്തികളുടെ സ്വകാര്യതയിലും ജീവിതത്തിലും കയറിച്ചെല്ലുന്നത് എന്ന് ഓര്‍മ്മയുണ്ടാവണം.

മരിച്ചു പോയ മനുഷ്യരുടെ വീട്ടുകാര്‍ക്കും സൈ്വര്യ ജീവിതം അവകാശപ്പെട്ടതാണ്. അതില്‍ അതിക്രമിച്ചു കടക്കരുത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!