മോഷ്ടിച്ച ഫോണില്‍ നിന്ന് ജിപേ വഴി പണം തട്ടിയയാള്‍ പിടിയില്‍

കക്കോടി: പള്ളിയിലെത്തിയ ആളു ടെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച് പണം തട്ടിയെടുത്ത ചേളന്നൂര്‍ സ്വദേശി കോതമംഗലം പൊലീസിന്റെ പിടിയി ലായി. ചേളന്നൂര്‍ കോ ണോട്ടുതാഴം ഹിറാ മന്‍ സിലില്‍ മുനീബ് (29) ആണ് അറസ്റ്റിലായത്. ഇയാള്‍ കോതമംഗലത്ത് ഡെലിവറി വാ ഹനത്തിന്റെ ഡ്രൈവറായി ജോ ലിചെയ്തുവരികയാണ്. ചെറുവട്ടൂര്‍ സ്വദേശി കുഞ്ഞുമുഹമ്മദിന്റെ പണമാണ് നഷ്ടപ്പെട്ടത്. 14ന് ഉച്ചയ്ക്ക് നിസ്‌കരിക്കാന്‍ പള്ളിയില്‍ എത്തിയപ്പോഴാണ് കുഞ്ഞുമുഹമ്മദിന്റെ മൊബൈല്‍ ഫോണുമായി മു നീബ് കടന്നത്. അന്നുത ന്നെ മൊബൈലിലൂടെ ഗുഗിള്‍ പേ ഉപയോഗിച്ച് രണ്ട് പ്രാവശ്യമായി പ്രതി യുടെ അക്കൗണ്ടിലേക്ക് 50,000 രൂപ അയച്ചു. എടി എമ്മില്‍ കയറി പരിശോ ധിച്ചപ്പോഴാണ് പണം നഷ്ടമായത് കുഞ്ഞുമു ഹമ്മദ് അറിയുന്നത്.

പൊലീസ് അന്വേഷണത്തില്‍ പ്രതി ചെറുവട്ടൂര്‍ ഭാഗത്ത് ഉണ്ട ന്ന് വ്യക്തമായി. തുടര്‍ന്ന് പൊലീ സ് ഇയാളെ കണ്ടെത്തി മൊ ബൈല്‍ പരിശോധിച്ചപ്പോള്‍ തട്ടി യെടുത്ത ഫോണാണെന്ന് തിരി ച്ചറിഞ്ഞു. പ്രതിയെ കോടതി റിമാ ന്‍ഡ് ചെയ്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top