സ്‌കൂള്‍ ശാസ്‌ത്രോത്സവ മാനുവല്‍ പരിഷ്‌കരിച്ചു

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവ മാനുവല്‍ പരിഷ്‌കരിച്ചു. മത്സരയിനങ്ങളില്‍ എല്‍പി, യു പി വിഭാഗങ്ങളില്‍ പനയോല കൊണ്ടുള്ള ഉല്‍പ്പന്ന നിര്‍മാ ണം, വോളിബോള്‍, ബാഡ്മി ന്റ്‌റണ്‍ നെറ്റ് നിര്‍മാണം, ചോക്ക് നിര്‍മാണം എന്നീ ഇനങ്ങള്‍ ഒഴി വാക്കി.

ഒറിഗാമി, പോട്ടറി പെയി ന്റിങ്, പോസ്റ്റര്‍ നിര്‍മാണം എന്നിവ ഉള്‍പ്പെടുത്തി. ഹൈസ് കൂള്‍, ഹയര്‍ സെക്കന്‍ഡറി വി ഭാഗങ്ങളില്‍ ചന്ദനത്തിരി നിര്‍മാണം, പ്ലാസ്റ്റര്‍ ഓഫ് പാരിസ്, പന യോല, തഴയോല, കുട നിര്‍മാ ണം, വോളിബാള്‍ നെറ്റ്, ചോക്ക് നിര്‍മാണം എന്നീ മത്സര ഇന ങ്ങള്‍ ഒഴിവാക്കി.

വിവിധതരം ക്യാരി ബാഗുകളുടെ നിര്‍മാണം, ഫൈബര്‍ ഫാബ്രിക്കേഷന്‍, നു തനാശയ പ്രവര്‍ത്തന മോഡല്‍, ലോഹതകിടില്‍ ദ്വിമാന രൂപ ചി ത്രണം, പോസ്റ്റര്‍ ഡിസൈനിങ്, പോട്ടറി പെയിന്റിങ്, കവുങ്ങിന്‍ പോളകൊണ്ടുള്ള ഉല്‍പ്പന്നം, ചൂ രല്‍ ഉല്‍പ്പന്നനിര്‍മാണം എന്നിവ ഉള്‍പ്പെടുത്തി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top