തിരൂര്‍: തീരപ്രദേശത്ത് ലഹരി ഉല്പന്നങ്ങള്‍ എത്തിച്ച് വില്പന നടത്തുന്ന സംഘത്തിലെ പ്രധാനിയായ പറവണ്ണ സ്വദേശി പള്ളിപറമ്പില്‍ ഷെഫീഖ്(29)പിടിയില്‍. എം.ഡി.എം.എ യുമായി ഇയാളെ തിരൂര്‍ പോലീസാണ് പിടികൂടിയത്. പറവണ്ണയില്‍ വെച്ച് പിടികൂടിയ ഇയാളില്‍ നിന്ന് 1.2 ഗ്രാം എം.ഡി.എം.എ പോലീസ് പിടികൂടി.
തിരൂര്‍ ഡിവൈഎസ്പി ബെന്നി.വി.വി യുടെ നിര്‍ദേശ പ്രകാരം
സിഐ ജിജോയുടെ നേതൃത്വത്തില്‍ എസ്.ഐ ജലീല്‍ കറുത്തേടത്തും സംഘവും ആണ് പ്രതിയെ പിടികൂടിയത്. തീരപ്രദേശത്ത് കഞ്ചാവുള്‍പ്പെടെയുള്ള ലഹരി ഉല്പന്നങ്ങള്‍ വില്പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് പ്രതിയെന്ന് പോലീസ് പറഞ്ഞു.
സിവില്‍ പോലീസ് ഓഫീസര്‍മാരായ ഉണ്ണിക്കുട്ടന്‍, ഷെറിന്‍ ജോണ്‍, ധനേഷ്, അജിത്ത് എന്നിവരും സംഘത്തിലുണ്ടായിരുന്നു.തിരൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.




