താനൂര്‍: നിയന്ത്രണം വിട്ട ലോറി കടയിലേക്ക് ഇടിച്ചു കയറി. വാഹനത്തിലുണ്ടായിരുന്നവര്‍ക്ക് നിസാര പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെ താനൂര്‍ കളരിപടിയിലാണ് വാഹനാപകടമുണ്ടായത്.
എറണാകുളത്ത് നിന്നും കോഴിക്കോട്ടേക്ക് പെയിന്റ് കൊണ്ടു പോവുകയായിരുന്ന പിക്കപ്പ് ലോറിയാണ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറിയത്.
ലോറിയിലുണ്ടായിരുന്ന ചേര്‍ത്തല ഏഴുപുന്ന സ്വദേശികളായ അര്‍ജുന്‍, പ്രിയേഷ് എന്നിവര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു .പ്രദേശത്ത് അപകടങ്ങള്‍ പതിവാണെന്നും, സ്ഥലത്ത് മുന്നറിയിപ്പ് ബോര്‍ഡുകളോ, സിഗ്‌നല്‍ ലൈറ്റുകളോ ഇല്ലാത്തതാണ് അപകടങ്ങള്‍ക്ക് കാരണമാകുന്നതെന്നും നാട്ടുകാര്‍ ആരോപിച്ചു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




