താനൂര്‍: അങ്ങാടിയിലെ കൂനന്‍ പാലത്തില്‍ പണിത കൈവരി ലോറിയിടിച്ച് തകര്‍ന്നു. അപകടത്തെ തുടര്‍ന്ന് ഇത് വഴിയുള്ള വാഹന ഗതാഗതം തടസപ്പെട്ടു. ഇന്ന് ഉച്ചക്ക് 12.50നാണ് വാഹനമിടിച്ച് പാലത്തിന് തെക്ക് ഭാഗത്തെ ഭിത്തി തകര്‍ന്നത്. ഇടിയുടെ ആഘാതത്തില്‍ ഒട്ടേറെ ഭാഗങ്ങളില്‍ വിള്ളലുണ്ടായി.
വടക്ക് ഭാഗത്തെ ഭിത്തി മഴയില്‍ ദിവസങ്ങളായി ഇളകിയ നിലയിലാണ്.
പിഡബ്ല്യുഡി അധികൃതര്‍ സ്ഥലത്തെത്തി 3 മണി മുതല്‍ ഇത് വഴിയുള്ള വാഹന ഗതാഗതം നിരോധിച്ചു. ഇരുചക്രവാഹനങ്ങള്‍ മാത്രമാണ് കടന്ന് പോകുന്നത്. ബ്ലോക്ക് പാലം വഴിയാണ് മറ്റുള്ളവ തിരിച്ചുവിടുന്നത്.
പ്രത്യേക മുന്നറിയിപ്പ് ബോര്‍ഡ് ഉണ്ടെങ്കിലും പഴക്കമേറിയ പാലത്തിലൂടെ ഹെവി വാഹനങ്ങള്‍ സദാസമയം കടന്നു പോകുന്നതായി നാട്ടുകാര്‍ കുറ്റപ്പെടുത്തി. പൊലീസും ജനപ്രതിനിധികളും സ്ഥലം സന്ദര്‍ശിച്ചു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




