കുറ്റിപ്പുറം: മലപ്പുറം പാലക്കാട് ജില്ലകളിലായി 30തോളം കേസുകളിലെ പ്രതി പോലീസ് പിടിയില്‍. താനൂര്‍ ഒഴൂര്‍ സ്വദേശി കുട്ടിയാനകത്ത് ഷാജഹാനാണ് കുറ്റിപ്പുറം പോലീസിന്റെ പിടിയിലായത്. സി.സി.ടിവിയും മറ്റും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ തിരൂരങ്ങാടിയില്‍ വെച്ചാണ് പ്രതി പോലീസ് വലയിലാകുന്നത്.
കുറ്റിപ്പുറം രാങ്ങാട്ടൂര്‍ പള്ളി പടിയില്‍ ഈ മാസം 17 ന് നടന്ന മോഷണ കേസിലെ പ്രതിയാണ്. രാങ്ങാട്ടൂര്‍ പള്ളി പടിയില്‍ സ്ത്രീകള്‍ മാത്രമുള്ള വീട്ടില്‍ പുലര്‍ച്ചെ 2 മണിക്ക് അടുക്കളയുടെ പൂട്ട് തുറന്ന് കയറിയ ഷാജഹാന്‍ ഉറങ്ങി കിടന്നിരുന്ന ഒന്നര വയസുള്ള കുട്ടിയുടെ 1 പവന്‍ മാല, മുക്കാല്‍ പവന്‍ പാദസ്വരം, അരപവന്‍ വള എന്നിവയാണ് മോഷ്ട്ടിച്ചത്. വീട്ടിലെ മുതിര്‍ന്ന സ്ത്രീ മോഷ്ട്ടാവിനെ കണ്ടിരുന്നെങ്കിലും ഭയം മൂലം ശബ്ദിച്ചിരുന്നില്ല.
പിന്നീട് കുടുംബം കുറ്റിപ്പുറം പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പോലീസ് സി.സി.ടിവി ദൃശ്യങ്ങളും മറ്റും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് തിരൂരങ്ങാടിയില്‍ വെച്ച് പ്രതിവലയിലാകുന്നത്. മോഷണം നടന്ന വീട്ടിലെ സ്ത്രീ ഷാജഹാനെ തിരിച്ചറിഞ്ഞിട്ടുമുണ്ട്.
കല്‍പ്പകഞ്ചേരി സ്റ്റേഷന്‍ പരിധിയില്‍ നടന്ന ഒരു മോഷണ കേസില്‍ അറസ്റ്റിലായ ഷാജഹാന്‍ ഏപ്രില്‍ മാസത്തിലാണ് തിരൂര്‍ സബ്ബ് ജയിലില്‍ നിന്നും മോചിതനാകുന്നത്. തുടര്‍ന്നാണ് കുറ്റിപ്പുറം സ്റ്റേഷന്‍ പരിധിയില്‍ മോഷണം നടത്തിയത്. പകല്‍ സമയങ്ങളില്‍ ബസില്‍ സഞ്ചരിച്ച് ടെറസിന് മുകളില്‍ വസ്ത്രങ്ങള്‍ ഉണക്കാനിട്ടിരിക്കുന്നത് കണ്ടെത്തുകയും, രാത്രിയിലെത്തി ആ വസ്ത്രങ്ങള്‍ മോഷ്ട്ടിക്കുന്ന സ്വഭാവവും പ്രതിക്കുണ്ടെന്ന് പോലീസ് പറയുന്നു.
കുറ്റിപ്പുറം ഇന്‍സ്‌പെക്ടര്‍ പത്മരാജന്റെ നേതൃത്വത്തില്‍ എസ്.ഐമാരായ ശെല്‍വരാജന്‍ ,എന്‍.എസ് മനോജ്, ടി.എം.വിനോദ്, എ.എസ് ഐ ജയപ്രകാശ് ,സിവില്‍ പോലീസ് ഓഫീസര്‍ ജയപ്രകാശ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




