മൊബൈലില്‍ കുട്ടികളുടെ അശ്ലീല വീഡിയോ; യുവാവിന് തടവും പിഴയും

പെരിന്തല്‍മണ്ണ: മൊബൈല്‍ ഫോണില്‍ പ്രായ പൂര്‍ത്തിയാകാത്തവരുടെ അശ്ലീല വീഡിയോ ഡൗണ്‍ലോ ഡ് ചെയ്ത് കൈവശംവച്ചതിന് യുവാവിനെ കോടതി ശിക്ഷിച്ചു. നിലമ്പൂര്‍ ചോക്കാട് സ്രാമ്പിക്കല്ല് സ്വദേശി പരിയാടത്ത് അഫ്‌സലി (25)നെയാണ് 15,000 രൂപ പിഴയടക്കാനും കോടതി പിരിയുംവരെ തടവിനും ശിക്ഷിച്ചത്.

പോക്‌സോ നിയമത്തിലെ രണ്ട് വകുപ്പുകള്‍ പ്രകാരം 5000 രൂപവീതം പിഴയും ഐടി നിയമത്തിലെ വകുപ്പു പ്രകാരം 5000 രൂപ പിഴയും കോടതി പിരിയുംവരെ തടവുമാണ് വിധിച്ചത്. പിഴ അടച്ചില്ലെങ്കില്‍ പോക്‌സോ വകുപ്പുകളില്‍ അഞ്ച് ദിവസം വീതം സാധാരണ തടവ് അനുഭവിക്കണം.

പെരിന്തല്‍മണ്ണ അതിവേഗ പ്രത്യേക കോടതി (രണ്ട്) ജഡ്ഡി എസ് ആര്‍ സിനിയാ ണ് ശിക്ഷവിധിച്ചത്. 2021ല്‍ കാളികാവ് പൊലീസാണ് കേസ് രജി സ്റ്റര്‍ ചെയ്തത്. ഇന്‍സ്‌പെക്ടര്‍ ഹിദായത്തുള്ള മാമ്പ്രയായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥന്‍, പ്രോസിക്യൂഷനുവേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ആര്‍ കവിത ഹാജരായി.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top