ചാലിയം ശ്രീകണ്‌ഠേശ്വര ക്ഷേത്രത്തില്‍ കര്‍പ്പൂരാഴി മഹോത്സവം നടന്നു.

ചാലിയം ശ്രീകണ്‌ഠേശ്വര ക്ഷേത്രത്തില്‍ അയ്യപ്പ ഭക്തജന കൂട്ടായ്മയുടെ നേതൃത്ത്വത്തിലാണ് കര്‍പ്പൂരാഴി മഹോത്സവം സംഘടിപ്പിച്ചത്.സന്ധ്യക്ക് ദീപാരാധനക്കു ശേഷം
അയ്യപ്പ ഭക്തജന കൂട്ടായ്മ ചെയര്‍മാന്‍ ഷാജി പുഴക്കല്‍ കര്‍പ്പൂരാഴി ദീപം ഏറ്റുവാങ്ങി.

നൂറുക്കണക്കിന് അയ്യപ്പ ഭക്തരുടെ ശരണ മന്ത്രോച്ചാരണത്തോടെമാളികപ്പുറങ്ങളുടെ താലപ്പൊലിയോടെ അകമ്പടിയോടെ കര്‍പ്പൂരാഴിയുമായി മൂന്നു തവണ ക്ഷേത്ര പ്രദക്ഷിണം നടത്തി.

അയ്യപ്പ ഭക്തജന കൂട്ടായ്മ ചെയര്‍മാന്‍ ഷാജി പുഴക്കല്‍, ക്ഷേത്ര കമ്മറ്റി സെക്രട്ടറി കൊടപ്പുറത്ത് ബാബുരാജ്, അഭിമന്യു പനേങ്ങല്‍, ധര്‍മ്മരാജ് തൈക്കടവത്ത്, മോഹന്‍ ദാസ് അഞ്ചുടിക്കല്‍, പ്രഭു പനേങ്ങല്‍, ജയപാലന്‍ പിന്‍പുറത്ത് എ.ടി.ശ്രീജിത്ത് തുടങ്ങിയവര്‍ നേതൃത്ത്വം നല്‍കി.

ക്ഷേത്ര കമ്മറ്റി ഒരുക്കിയ ഭജനയും സ്വരലയം കോഴിക്കോടിന്റെ ഭക്തി ഗാനമേളയും അരങ്ങേറി.
കര്‍പ്പൂരാഴി മഹോത്സവത്തോടനുബന്ധിച്ച് പുലര്‍ച്ചെ ക്ഷേത്രത്തില്‍ കൂട്ട പ്രാര്‍ത്ഥന നടന്നു. രാവിലെ പ്രഭാത പ്രസാദവും രാത്രി ഭിക്ഷയും ഭക്തര്‍ക്കായി ഒരുക്കിയിരുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top