കരൂര്‍ ദുരന്തത്തിന് ശേഷം ആദ്യമായി പൊതുവേദിയിലെത്തി വിജയ്;സ്റ്റാലിനെതിരെ രൂക്ഷവിമര്‍ശനം

കാഞ്ചീപുരം:കരൂര്‍ ദുരന്തത്തിന് ശേഷം ആദ്യമായി പൊതുവേദിയിലെത്തി തമിഴഗ വെട്രി കഴകം( ടിവികെ) അധ്യക്ഷന്‍ വിജയ്. ഉള്ളരങ്ങ് എന്ന പോരിലാണ് കാഞ്ചീപുരത്ത് പരിപാടി സംഘടിപ്പിച്ചത്.

മുഖ്യമന്ത്രി എം കെ സ്റ്റാലിനെ വേദിയില്‍ വിജയ് രൂക്ഷമായി വിമര്‍ശിച്ചു. സമൂഹ നീതിയ്ക്കായാണ് തന്റെ പോരാട്ടമെന്നും , എം കെ സ്റ്റാലിന്‍ നല്ലവനെ പോലെ അഭിനയിക്കുകയാണെന്നും വിജയ് കുറ്റപ്പെടുത്തി. നീറ്റ് വിഷയത്തിലും ഡിഎംകെയ്ക്ക് രൂക്ഷ വിമര്‍ശനം. വ്യക്തിപരമായി ഡിഎംകെയോട് ഒരു വിദ്വേഷവും ഇല്ലെന്നും എന്നാല്‍ ജങ്ങളോട് കള്ളം പറഞ്ഞ് അധിരാത്തിലെത്തിയ ഡിഎംകെയെ നമുക്ക് എങ്ങനെ ചോദ്യം ചെയ്യാതരിക്കാന്‍ കഴിയും. തീര്‍ച്ചയായും ഞങ്ങള്‍ അധികാരത്തില്‍ വരുമെന്നും ജനങ്ങള്‍ക്ക് വേണ്ടി ഞങ്ങള്‍ ചെയ്യാന്‍ പോകുന്നതിന്റെ വിശദീകരണം തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ നല്‍കുമെന്നും വിജയ് പറഞ്ഞു.

മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ പറയുന്നു നമുക്ക് ആശയം ഇല്ലെന്ന്. സമൂഹ നീതി വേണം എന്നതാണ് നമ്മുടെ ആശയമെന്ന് വിജയ് പറഞ്ഞു. കരൂര്‍ ദുരന്തത്തെ കുറിച്ച് ഇപ്പോള്‍ പറയുന്നില്ലെന്നും അത് പിന്നീട് പറയാമെന്നും വിജയ് കൂട്ടിച്ചേര്‍ത്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top