Section

malabari-logo-mobile

പൊരുതുന്ന ജനതക്ക് ഐക്യദാര്‍ഡ്യം; ദേശീയ ഗാനം ആലപിക്കുമ്പോള്‍ മൗനം ആചരിച്ച് ഇറാനിയന്‍ ടീം

HIGHLIGHTS : Solidarity to the struggling people; The Iranian team observes silence during the national anthem

ദോഹ: മത പോലീസിന്റെ മര്‍ദ്ധനത്തെ തുടര്‍ന്ന് മരണമടഞ്ഞ മഹ്‌സ അമിനിയോട് ഐക്യപ്പെട്ട് ഇറാനിയന്‍ ഫുട്‌ബോള്‍ ടീം. ലോകകപ്പ് വേദിയില്‍ ഇംഗ്ലണ്ടുമായുള്ള കളിക്ക് മുന്നോടിയായി ദേശീയഗാനം ആലപിച്ച സമയത്ത് ഇറാന്‍ താരങ്ങള്‍ മൗനം പാലിക്കുകയായിരുന്നു.

‘നമ്മുടെ രാജ്യത്തെ സ്ഥിതിഗതികള്‍ നല്ലതല്ലെന്നും നമ്മുടെ ജനങ്ങള്‍ സന്തുഷ്ടരല്ല, അവര്‍ അസംതൃപ്തരാണെന്നും നാം അംഗീകരിക്കണം,”, ”ഞങ്ങള്‍ ഇവിടെയുണ്ട്, എന്നാല്‍ അതിനര്‍ത്ഥം നാം അവരുടെ ശബ്ദമാകരുതെന്നോ അവരെ ബഹുമാനിക്കരുതെന്നോ അല്ല. നമുക്കുള്ളതെല്ലാം അവരുടേതാണ്.”നമുക്ക് കഴിയുന്ന ഏറ്റവും മികച്ച പ്രകടനം നടത്തുകയും ഗോളുകള്‍ നേടുകയും ആ ഗോളുകള്‍ വേദനിക്കുന്ന ഇറാനിലെ ജനങ്ങള്‍ക്ക് സമര്‍പ്പിക്കുകയും വേണം, കളിക്ക് മുന്നോടിയായ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഇറാന്‍ ക്യാപ്റ്റന്‍ ഇഹ്‌സാന്‍ ഹജാഫി പ്രതികരിച്ചത്.

sameeksha-malabarinews

ഹിജാബ് ശരിയായ രീതിയില്‍ ധരിച്ചില്ലെന്ന പേരില്‍ മത പോലീസ് കസ്റ്റഡിയിലെടുത്ത മഹ്‌സ അമിനി എന്ന ഇരുപത്തിരണ്ടുകാരി സെപ്തംബര്‍ 16 നാണ് ചികിത്സയിലിരിക്കെ മരണമടഞ്ഞത്. ഈ സംഭവത്തില്‍ ഇറാനില്‍ പ്രതിഷേധം തുടരുകയാണ്. ഈ സാഹചര്യത്തിലാണ് മഹ്‌സ അമിനിയുടെ മരണത്തെ തുടര്‍ന്ന് ഇറാനില്‍ നടക്കുന്ന പ്രക്ഷോഭത്തിന് ലോകകപ്പ് വേദിയില്‍ ഇറാനിയന്‍ ടീമിന്റെ ഐക്യദാര്‍ഢ്യം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!