Section

malabari-logo-mobile

തിരൂരങ്ങാടിയില്‍ വിദ്യാര്‍ഥിനി ബസ്സില്‍ നിന്ന് തെറിച്ചുവീണ സംഭവം; നിമിഷങ്ങള്‍ക്കകം നടപടിയെടുത്ത് മോട്ടോര്‍ വാഹന വകുപ്പ് 

HIGHLIGHTS : The incident where the student fell from the bus in Thirurangadi; The Department of Motor Vehicles took action within seconds

എം വി ഐ എം കെ പ്രമോദ് ശങ്കറിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ ബസ് പരിശോധിക്കുന്നു

തിരൂരങ്ങാടി: തിരൂരങ്ങാടി ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിനി ശ്രീലക്ഷ്മി (17) ബസ്സില്‍ നിന്നും തെറിച്ചുവീണ സംഭവത്തില്‍ നിമിഷങ്ങള്‍ക്കകം കര്‍ശന നടപടിയെടുത്ത് വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും പ്രശംസ പിടിച്ചു പറ്റി തിരൂരങ്ങാടി മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍.

ഹംദി (HAMDI) എന്ന സ്വകാര്യ ബസിലെ ഡ്രൈവര്‍ക്കും
കണ്ടക്ടര്‍ക്കുമെതിരെയാണ് കര്‍ശന നടപടി എടുത്തത്.

sameeksha-malabarinews

അപകടം നടന്ന ഉടന്‍ തന്നെ തിരൂരങ്ങാടി ജോയിന്റ് ആര്‍ടിഒ എംപി അബ്ദുല്‍ സുബൈറിന്റെ നിര്‍ദ്ദേശപ്രകാരം എം വി ഐ എം കെ പ്രമോദ് ശങ്കര്‍, എ എം വി ഐ മാരായ ടി മുസ്തജാബ് , എസ് ജി ജെസി എന്നിവരുടെ നേതൃത്വത്തില്‍ അപകട സ്ഥലം സന്ദര്‍ശിക്കുകയും, ചെമ്മാട് വെച്ച് ബസ് പരിശോധിക്കുകയും അപകടം വരുത്തുന്ന രീതിയില്‍ ബസ് മുന്നോട്ടെടുത്തതിനും , െ്രെഡവറുടെയും കണ്ടക്ടറുടെയും വീഴ്ചയ്‌ക്കെതിരെയും, െ്രെഡവറുടെയും കണ്ടക്ടറുടെയും ലൈസന്‍സ് സസ്‌പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ക്ക് ശുപാര്‍ശ ചെയ്യുമെന്നും പെര്‍മിറ്റിലെ റൂട്ട് ശരിയാണോ എന്ന് പരിശോധിക്കുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!